Image

വനിതാ ദിനം ; സംസ്ഥാനത്ത് ചുമര്‍ചിത്ര രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും

Published on 23 February, 2020
വനിതാ ദിനം ; സംസ്ഥാനത്ത് ചുമര്‍ചിത്ര രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും

തിരുവനന്തപുരം : വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2020 ലെ വനിത ദിനാചരണത്തോടനുബന്ധിച്ച്‌ വിവിധ വനിതാ ശാക്തീകരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച്‌ ഒന്ന് മുതല്‍ അഞ്ച് വരെ എല്ലാ ജില്ലകളിലും പൊതുജനശ്രദ്ധ ലഭിക്കുന്ന മതിലുകളില്‍ ചുമര്‍ ചിത്ര രചന മത്സരം നടത്തുന്നു. സമൂഹത്തെ പ്രചോദിപ്പിക്കുന്നതരത്തിലുളള നല്ല സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.


ആരോഗ്യം വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുളള മാര്‍ഗ്ഗങ്ങളും സംവിധാനങ്ങളും എന്ന ആശയമാണ് ചുമര്‍ചിത്ര രചനയ്ക്കുളള വിഷയം. മത്സരത്തില്‍ ഒറ്റക്കായോ ടീമായോ പങ്കെടുക്കാം. മികച്ച ചിത്ര രചനകള്‍ നടത്തുന്ന സംസ്ഥാനതലത്തിലെ ഒന്നും രണ്ടും മത്സരാര്‍ത്ഥികള്‍ക്ക് യഥാക്രമം 5000 രൂപയും 3000 രൂപയുടേയും ക്യാഷ് പ്രൈസ് സമ്മാനിക്കും. മികച്ച ചിത്രരചന നടത്തുന്ന ജില്ലാതല മത്സരാര്‍ത്ഥിക്ക് വകുപ്പില്‍ നിന്നും 5000 രൂപ ക്യാഷ് പ്രൈസായി സമ്മാനിക്കും. ചിത്രരചന മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അതാത് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാരുടെ കാര്യാലയവുമായി 25ന് മുന്‍പ് ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9746416965.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക