Image

നമസ്‌തേ ട്രംപ്‌': മൊട്ടേര സ്റ്റേഡിയത്തില്‍ എതിരേറ്റത്‌ വന്‍ ജനാവലി

Published on 24 February, 2020
നമസ്‌തേ ട്രംപ്‌': മൊട്ടേര സ്റ്റേഡിയത്തില്‍ എതിരേറ്റത്‌ വന്‍ ജനാവലി


അഹ്‌മദബാദ്‌ / ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ്‌ ഡണള്‍ഡ്‌ട്രംപ്‌ അഹ്‌മദാബാദ്‌ മൊട്ടേര സ്റ്റേഡിയത്തിലെത്തി.

 മൊട്ടേര സ്റ്റേഡിയത്തില്‍ `നമസ്‌തേ ട്രംപ്‌' പരിപാടിക്കായി ഉച്ചക്ക്‌1.30ഓടെ  എത്തിയ ട്രംപിനെ വന്‍ ജനാവലിയാണ്‌ എതിരേറ്റത്‌. ഭാരത്‌ മാതാ കീ ജയ്‌ വിളിച്ച്‌ നമസ്‌തേ ട്രംപ്‌ എന്ന്‌ മൂന്ന്‌ വട്ടം ആവര്‍ത്തിച്ച്‌ വിളിച്ച്‌ മോദി പ്രസംഗം തുടങ്ങി.

 സ്റ്റേഡിയത്തില്‍ മോദി... മോദി... വിളി മുഴങ്ങുന്നുണ്ടായിരുന്നു. 

ഇന്ത്യ-യുഎസ്‌ ബന്ധം എക്കാലത്തേയും ഏറ്റവും ശക്തമായ നിലയിലെന്നും ഇന്ത്യ- യുഎസ്‌ സൗഹൃദത്തില്‍ കുറഞ്ഞകാലം കൊണ്ട്‌ വലിയമാറ്റം വന്നെന്നും മോദി വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായാണ്‌ മൊട്ടേര സ്റ്റേഡിയത്തില്‍ ട്രംപിനെ സ്വീകരിച്ചത്‌.സ്റ്റേഡിയത്തില്‍ വന്‍ ജനാവലിയാണ്‌ അനുഭവപ്പെടുന്നത്‌. 

ലക്ഷക്കണക്കിനാളുകള്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‌ന്നിട്ടുണ്ടെന്നാണ്‌ സംഘാടകര്‌ അറിയിച്ചിരിക്കുന്നത്‌. 

അതേസമയം സ്റ്റേഡിയത്തിലെ പരിപാടി ഒരു മണിക്കൂറായി വെട്ടിക്കുറച്ചു. ഒന്നര മണിക്കൂറായിരുന്നു നേരത്തെ സമയം നിശ്ചയിച്ചിരുന്നത്‌. സച്ചിന്‌ ടെന്‌ഡുല്‌ക്കറ്‌, കപില്‌ ദേവ്‌, എ.ആര്‌ റഹ്മാന്‌ തുടങ്ങിയവര്‌ ചടങ്ങില്‌ പങ്കെടുക്കുന്നുണ്ട്‌.

അഹ്‌മദാബാദ്‌ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ച ശേഷം റോഡ്‌ ഷോ ആയി സഞ്ചരിച്ച്‌ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ്‌  `നമസ്‌തേ ട്രംപ്‌'' പരിപാടിക്കായി മൊട്ടേര സ്റ്റേഡിയത്തിലെത്തിയത്‌.

 ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയമാണ്‌ മൊട്ടേരയിലേത്‌. മൊട്ടേര സ്റ്റേഡിയത്തില്‍ ഒരുക്കിയത്‌ വന്‍ സുരക്ഷ ട്രംപിനൊപ്പം എത്തിയ പ്രതിനിധി സംഘത്തിന്‌ പ്രത്യേകം പവലിയന്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പരിപാടിക്ക്‌ എത്തിയിട്ടുണ്ട്‌.



നമസ്‌തേ ട്രംപ്‌': മൊട്ടേര സ്റ്റേഡിയത്തില്‍ എതിരേറ്റത്‌ വന്‍ ജനാവലി
Join WhatsApp News
V.George 2020-02-24 07:07:50
What happened to all anti-trump Achayans? Write something for fun. Dogs sometimes bark at the rising sun!
ഇ ബാദ ഒഴിഞ്ഞു പോകും വരെ 2020-02-24 08:05:34
ഇ മലയാളി തുറന്നാല്‍ ട്രാഷ് ടംബും, ചായ അടിക്കാരനും മാത്രമേ യുള്ളൂ. സാദാരണ മനുഷരും മനുഷ സ്നേഹികളും ഇവരെ കാണുവാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ആണ് ഡംബ് വിരോധികളെ ഇ മലയാളിയില്‍ കാണാത്തത്. v. george അലപം ഷമിക്കുക. We don't want to see, hear, or say - Evil,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക