Image

കുട്ടനാട് തെരഞ്ഞെടുപ്പ് ; എ​ന്‍​സി​പി​യും കേ​ര​ള ​കോ​ണ്‍​ഗ്ര​സും അ​ധി​കാ​ര​മോ​ഹി​ക​ളെന്ന് വെ​ള്ളാ​പ്പ​ള്ളി

Published on 24 February, 2020
കുട്ടനാട് തെരഞ്ഞെടുപ്പ് ; എ​ന്‍​സി​പി​യും കേ​ര​ള ​കോ​ണ്‍​ഗ്ര​സും അ​ധി​കാ​ര​മോ​ഹി​ക​ളെന്ന് വെ​ള്ളാ​പ്പ​ള്ളി

ചേ​ര്‍​ത്ത​ല: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സി​പി​എം മത്സരിക്കണമെന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ശ്രീ​നാ​രാ​യ​ണ എം​പ്ലോ​യീ​സ് ഫോ​റം, ശ്രീ​നാ​രാ​യ​ണ പെ​ന്‍​ഷ​നേ​ഴ്സ് കൗ​ണ്‍​സി​ല്‍ എ​ന്നി​വ​യു​ടെ സം​യു​ക്ത​യോ​ഗം ചേ​ര്‍​ത്ത​ല ട്രാ​വ​ന്‍​കൂ​ര്‍ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെയ്തു സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം.


'ക​ര്‍​ഷ​ക, ചെ​ത്തു തൊ​ഴി​ലാ​ളി​ക​ള്‍ തി​ങ്ങി​പാ​ര്‍​ക്കു​ന്ന കു​ട്ട​നാ​ട്ടി​ല്‍ സി​പി​എ​മ്മി​ന് ഏ​റെ സ്വാ​ധീ​നമാണ് ഉള്ളത് . കു​ടും​ബ​വ​കാ​ശം പോ​ലെ​ ചി​ല​ര്‍ സീ​റ്റ് കൂ​ത്ത​ക​യാ​ക്കി വച്ചിരിക്കുകയാണ് . ചെ​ത്തു​കാ​രേ​ക്കാ​ള്‍ ന​ല്ല​ത് ബ്ലേ​ഡ്കാ​രാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട എ​ന്‍​സി​പി​ക്ക് കു​ട്ട​നാ​ട്ടി​ലെ ചെ​ത്തു​കാ​രു​ടെ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെന്നും' വെ​ള്ളാ​പ്പ​ള്ളി വ്യക്തമാക്കി .


'കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര ദു​ര്‍​മോ​ഹി​ക​ളു​ടെ ആ​ള്‍​കൂ​ട്ട​മാ​യി അ​ധ​പ​തി​ച്ചു. വ​ള​രും​തോ​റും പി​ള​രു​ന്ന ഇ​വ​ര്‍ ഭ​ര​ണ​ത്തി​ലേ​റി​യാ​ല്‍ രാ​ജ്യ​ത്തെ ന​ന്നാ​ക്കാ​ന​ല്ല സ്വ​യം ന​ന്നാ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. എ​ല്ലാ​വ​രു​ടെ​യും ക​ണ്ണ് വോ​ട്ടു ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ലാ​ണ് . ഭ​ര​ണ പ​ങ്കാ​ളി​ത്വ​ത്തി​ല്‍ നി​ന്ന് പി​ന്നാ​ക്ക​ക്കാ​ര​നെ ആ​ട്ടി​പാ​യി​ക്കാ​നാ​ണ് മു​ന്ന​ണി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​തെന്നും' വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക