Image

കുടിവെള്ളം പദ്ധതി നാടിനു സമര്‍പ്പിച്ചു

Published on 24 February, 2020
കുടിവെള്ളം പദ്ധതി നാടിനു സമര്‍പ്പിച്ചു
കുവൈത്ത് / കോഴിക്കോട് : എംഇഎസ് കുവൈത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ജി.വി.എച്ച്എസ്എസ് പയ്യാനക്കലില്‍ നിര്‍മിച്ച കുടിവെള്ളം പദ്ധതി നാടിനു സമര്‍പ്പിച്ചു.

കുവൈത്ത് എംഇഎസ് പ്രസിഡന്റ് മുഹമ്മദ് റാഫി കുടിവെള്ളം പദ്ധതി ഉദ്ഘാടനം ചെയ്തു.3500 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനു മൊത്തമായും ഉപകാരപ്പെടുന്ന രൂപത്തിലാണ് കുടിവെള്ള പൈപ്പുകള്‍ സംവിധാനിച്ചിരിക്കുന്നത്. ഇതിനും പുറമെ കുട്ടികള്‍ക്ക് വീടുകളിലേക്ക് കുപ്പിയില്‍ വെള്ളം കൊണ്ടുപോകാം. സ്‌കൂളില്‍ പ്രവര്‍ത്തി സമയം ഒഴികെ പരിസരവാസികള്‍ക്കും കുടിവെള്ളം എടുക്കാം. പദ്ധതിയിലൂടെ വേനല്‍ കാലത്തു സമീപ സ്ഥലങ്ങളിലും ഇവിടെ നിന്നും വെള്ളം എത്തിക്കാന്‍ കഴിയും.കുടിവെള്ളം പദ്ധതി നാടിനു സമര്‍പ്പിച്ചത്തോടെ പൊതു ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും.കുവൈറ്റ് യൂണിറ്റിന്റെ സാമ്പത്തിക സഹായത്തോടെ പയ്യാനക്കല്‍ സ്‌കൂളിലും മറ്റു തീര ദേശ സ്‌കൂളിലും 23 കുട്ടികള്‍ പഠിക്കുന്നുണ്ട് .ഹസന്‍ തിക്കോടി, ടി.സി അഹമ്മദ്, സി.ടി സാക്കിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക