Image

പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ന്നാല്‍ ഉത്തരവാദി ചെയര്‍മാന്‍ : കെ എസ് രാധാകൃഷ്ണന്‍

Published on 25 February, 2020
പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ന്നാല്‍ ഉത്തരവാദി ചെയര്‍മാന്‍ : കെ എസ് രാധാകൃഷ്ണന്‍

തിരുവനന്തപുരം: കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​സ് സ​ര്‍​വീ​സ് (കെ​എ​എ​സ്) പരീക്ഷ വിവാദമായ സാഹചര്യത്തില്‍ പിഎസ്‍സിയുടെ നിലപാട് തള്ളി മുന്‍ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ രംഗത്ത് . വിശ്വാസ്യത കാത്തുസൂക്ഷിക്കുക ആണ് പിഎസ്‍സിയുടെ പ്രാഥമിക കടമയെന്ന് കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു . വിശ്വാസ്യത തകര്‍ന്നാല്‍ ഒന്നാമത്തെ ഉത്തരവാദി ചെയര്‍മാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്നു എന്ന് കണ്ടെത്തിയിട്ടും റദ്ദാക്കിയില്ല. ഇത് പിഎസ്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ച്ചയാണ്. കെഎഎസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന് കണ്ടെത്തിയാല്‍ പരീക്ഷ റദ്ദാക്കണമെന്നും മുന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ സിവില്‍ സര്‍വീസ് ചോദ്യം കെഎഎസ് ചോദ്യപ്പേപ്പറില്‍ വന്നതും ഗുരുതര വീഴ്ചയാണ്. പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ലോകത്ത് എല്ലായിടത്തും ഒന്നാണെന്ന ചെയര്‍മാന്‍റെ വാദം ശരിയല്ല . രണ്ടും രണ്ട് സ്വഭാവമുള്ള രാജ്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി .


നേരത്തെ കെഎഎസ് പരീക്ഷയ്‍ക്കെതിരെ ഗുരുതര ആരോപണവുമായി പി ടി തോമസ് എംഎല്‍എ രംഗത്തെത്തിയിരുന്നു . കെഎഎസ് പരീക്ഷയില്‍ പാകിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയെന്നായിരുന്നു എം എല്‍ എയുടെ ആരോപണം. ആറ് ചോദ്യങ്ങള്‍ പകര്‍ത്തിയെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, എംഎല്‍എയുടേത് വി​ല കു​റ​ഞ്ഞ ആ​രോ​പ​ണ​മാണെന്നായിരുന്നു ചെയര്‍മാന്‍ എം കെ സക്കീറിന്‍റെ പ്രതികരണം. പി​എ​സ്‌സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കെഎഎസ് ചോദ്യങ്ങള്‍ തയ്യാറാക്കിയത് രാജ്യത്തെ പ്രമുഖരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക