Image

വാഹനം ഇടിച്ച്‌ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ന്നു; 33000 രൂപ നല്‍കി വാഹനയുടമ കാര്‍ സ്വന്തമാക്കി

Published on 25 February, 2020
വാഹനം ഇടിച്ച്‌ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ന്നു; 33000 രൂപ നല്‍കി വാഹനയുടമ കാര്‍ സ്വന്തമാക്കി

വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാല്‍ ഇടിപ്പിച്ചയാള്‍ വാഹനം നന്നാക്കി കൊടുക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇടിച്ച കാര്‍ നന്നാക്കണമെങ്കില്‍ ആ വാഹനത്തിന്റെ മൂല്യത്തെക്കാള്‍ അധികം പണം മുടക്കണമെങ്കിലോ? വില കൊടുത്ത് ആ വാഹനം വാങ്ങുകയായിരിക്കും നല്ലത്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയം കോതനല്ലൂരില്‍ നടന്നത്.


കോതനല്ലൂര്‍ ക്ഷേത്രത്തിന് മുന്നില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. വഴിയരികില്‍ പാര്‍ക്ക് ചെയ്ത് കാറില്‍ കോട്ടയം ഭാഗത്തു നിന്നു വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനം നന്നാക്കണമെങ്കില്‍ കുടുതല്‍ തുക ചെലവാകും എന്നതുകൊണ്ട് അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമ 33000 രൂപ നല്‍കി കാര്‍ സ്വന്തമാക്കി.


പൂര്‍ണമായും തകര്‍ന്ന വാഹനത്തിന്റെ ഉടമയും അപകടമുണ്ടാക്കിയ കാറിന്റെ ഉടമയും ഒരാളായതിനാല്‍ കേസില്ലാതെ പ്രശ്നം തീര്‍ന്നു. ‌ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക