Image

ഡല്‍ഹി സംഘര്‍ഷഭരിതം: മരണസംഖ്യ 13

Published on 25 February, 2020
ഡല്‍ഹി സംഘര്‍ഷഭരിതം: മരണസംഖ്യ 13
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ മൂന്നുദിവസമായി നടന്നുവരുന്ന ഏറ്റുമുട്ടലില്‍ ഡല്‍ഹി സംഘര്‍ഷഭരിതം. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായിട്ടുള്ളത്.

നൂറ്റമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 70ല്‍ അധികം പേര്‍ക്ക് പരിക്കു പറ്റിയത് വെടിയേറ്റതുമൂലമാണ്. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീവെക്കുകയും ചെയ്തു. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി. 

സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെക്കാനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. 
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ആറായിരത്തോളം അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. 

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ചയും അവധിയായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. എല്ലാ ബോര്‍ഡ് പരീക്ഷകളും മാറ്റിവെച്ചതായും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചതായി സി.ബി.എസ്.ഇ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Join WhatsApp News
2 നീറോകള്‍ കെട്ടി പുണരുന്നു 2020-02-25 16:31:20
രണ്ടു നീറോകൾ :- രണ്ടു നീറോകൾ കെട്ടി പുണരുന്നു ഡൽഹി മത വർഗീയ തീവ്രവാദികൾ കത്തിച്ചു ചാമ്പൽ ആക്കുമ്പോൾ. പൊട്ടിത്തെറിയുടെ ശബ്ദം, ടിയർഗ്യാസ് പുക, കത്തി ആളുന്ന തീ കൂട്ടങ്ങൾ;ജെയ് ശ്രീറാം വിളികൾ - പിന്നെ എല്ലാം ശാന്തം- ഒരു കുരുക്ഷേത്രം കൂടി. എല്ലാം അവസാനിച്ചു എന്ന് സമാധാനപെട്ട പ്രേക്ഷകരെ നോക്കി ബി ജെ പി ക്കാർ അലറുന്നു, ഇല്ല അവസാനിച്ചിട്ടില്ല, ഞങ്ങൾ പറയും എപ്പോൾ അവസാനിക്കും എന്ന്. ഇതാണ് 3 ദിവസം ആയി കത്തി ആളുന്ന ഡൽഹി.
മതം ആണ് ഒന്നാം പ്രതി 2020-02-25 16:01:17
ഡല്‍ഹിയിലെ കലാപങ്ങളുടെ പ്രധാന കാരണം മതം തന്നെ! ജനാധിപത്യ രാജ്യങ്ങളില്‍ എല്ലാം മതം നിരോധിച്ചാലോ ! -andrew
പൊരിയുന്ന ഡല്‍ഹി പൊരിച്ച മട്ടണ്‍ 2020-02-25 16:45:20
ഉന്തുവണ്ടി കച്ചവടക്കാരുടെ കുഞ്ഞുങ്ങൾ ഇനി മാസങ്ങൾ തന്നെ പട്ടിണി കിടക്കണം. കാരണം അവരുടെ ഉപജീവന മാർഗം ആണ് ട്രംപ് വരുന്നതിന്റെ പേരിൽ ബുൾഡോസ് ചെയ്തത്. ഇന്ത്യയുടെ മത സഹിഷ്ണതയെ ട്രംപ് പുകഴ്ത്തിയപ്പോൾ ജെയ് റാം പോർ വിളികളും തീ കുണ്ഡങ്ങളും വെടിയും പുകയും കൊല പാതകങ്ങളും ഡൽഹിയിൽ. ഒരു കിലോയ്ക്ക് 30000 രൂപ വില ഉള്ള കൂണും മട്ടൻ ബിരിയാണിയും, പൊരിച്ച മട്ടണും ട്രംപിന്. മോദിയുടെ പച്ചക്കറി ട്രംപ് കഴിച്ചില്ല. ഇതേ സമയം മോസ്‌ക്കിന്റെ മുകളിൽ ഹനുമാൻ പതാക. അതാണ് മത സഹിഷ്ണത .- ചാണക്യന്‍
Anthappan 2020-02-25 17:02:21
“Religion has actually convinced people that there's an invisible man living in the sky who watches everything you do, every minute of every day. And the invisible man has a special list of ten things he does not want you to do. And if you do any of these ten things, he has a special place, full of fire and smoke and burning and torture and anguish, where he will send you to live and suffer and burn and choke and scream and cry forever and ever 'til the end of time! But He loves you. He loves you, and He needs money! He always needs money! He's all-powerful, all-perfect, all-knowing, and all-wise, somehow just can't handle money!” ― George Carlin
Sudhir Panikkaveetil 2020-02-25 17:18:32
1947 ൽ ഭാരതാംബയെ വിട്ടു പാകിസ്ഥാനിലേക്ക് പോയ മുസ്‌ലിം സഹോദരർ ചങ്കു പൊട്ടി ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമായി. പ്രിയ ഹിന്ദു സഹോദരങ്ങളെ വർഷങ്ങൾ കൊഴിഞ്ഞുവീഴുമ്പോൾ നിങ്ങൾ ഒരു ദിവസം ഞങ്ങൾക്ക് വേണ്ടി നിങ്ങളുടെ ജീവനും സ്വത്തും ഉപേക്ഷിക്കും. നിങ്ങളെ അല്ലാഹു രക്ഷിക്കും. അത് സത്യമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക