Image

തലൈവി'യില്‍ ശശികലയാകാന്‍ ഷംന കാസിം

Published on 25 February, 2020
തലൈവി'യില്‍ ശശികലയാകാന്‍ ഷംന കാസിം
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന തലൈവിയില്‍ ഷംന കാസിമും.  ജയലളിതയുടെ സന്തതസഹചാരിയും പിന്നീട് രാഷ്ട്രീയ നേതാവുമായി തീര്‍ന്ന ശശികലയെ ആണ് ചിത്രത്തില്‍ ഷംന കാസിം അവതരിപ്പിക്കുന്നത്.

തലൈവിയില്‍ അഭിനയിക്കുന്ന വിവരം ഷംന തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.  'എഎല്‍ വിജയ് ഒരുക്കുന്ന 'തലൈവി' എന്ന ചിത്രത്തില്‍ ഞാനും ഭാഗമാകുന്നുണ്ടെന്ന വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ഉരുക്കുവനിത ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതും കങ്കണ റണാവത്ത്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും എന്നതും വിലപ്പെട്ട ഒരു അവസരമായി കരുതുന്നു'',  ഷംന കാസിം കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക