Image

രാഷ്ട്രപതി ഭവനിലെ വിരുന്നില്‍ സാല്‍മണ്‍ ഫിഷ് ടിക്കയും മട്ടണ്‍ ബിരിയാണിയും മട്ടണ്‍ ലെഗ് റോസ്റ്റും അമേരിക്കന്‍ രുചികളും

Published on 25 February, 2020
രാഷ്ട്രപതി ഭവനിലെ വിരുന്നില്‍ സാല്‍മണ്‍ ഫിഷ് ടിക്കയും മട്ടണ്‍ ബിരിയാണിയും മട്ടണ്‍ ലെഗ് റോസ്റ്റും അമേരിക്കന്‍ രുചികളും
ന്യുഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിലായിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തന്റെ ഇഷ്ടവിഭവമായ ബീഫില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നത് രണ്ടു ദിവസം. ബീഫ് ഇല്ലെങ്കിലും ട്രംപിന് പൂര്‍ണ്ണമായും സസ്യഭക്ഷണം ഇന്ന് കഴിക്കേണ്ടിവരില്ല. വൈകിട്ട് രാഷ്ട്രപതി ഭവന്‍ നല്‍കുന്ന ഔദ്യോഗിക വിരുന്ന് സത്കാരത്തില്‍ മീനും മട്ടണും സ്ഥാനം പിടിക്കും. 

ഇന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം അമേരിക്കന്‍ രുചികളും വിരുന്നില്‍ ഇടംപിടിക്കും. വിരുന്നിന്റെ തുടക്കത്തില്‍ ഓറഞ്ച് വിഭവങ്ങള്‍ നല്‍കും. ഒപ്പം സാല്‍മണ്‍ മത്സ്യം കൊണ്ട് തയ്യാറാക്കിയ ടിക്കയും മറ്റ് അമേരിക്കന്‍ വിഭവങ്ങളുമുണ്ടാകും.

സസ്യഭക്ഷണം താല്‍പര്യമുള്ളവര്‍ക്ക് ആലൂ ടിക്കയും പാലക്കും മെനുവില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സൂപ്പുകളുടെ ഒരു നിരതന്നെ ഉണ്ടാവും. ലെമണ്‍, കൊറിയാണ്ടര്‍ എന്നിവയില്‍ ലെമണ്‍ഗ്രാസ് കൊണ്ട് അലങ്കരിച്ച സൂപ്പുകളും ഉണ്ടാവും. തുടര്‍ന്ന് മുഖ്യ വിഭവങ്ങളിലേക്ക് കടക്കും

സസ്യേതര ഭക്ഷണപ്രയനായ ട്രംപിനായി മട്ടണ്‍ ലെഗ് റോസ്റ്റ്, ഗ്രേവി, മട്ടണ്‍ ബിരിയാണി എന്നിവ വിളമ്പും. സസ്യഭക്ഷണക്കാര്‍ക്കായി പുലാവ്, മഷ്റൂം മട്ടര്‍ എന്നിവയുണ്ടാകും. രാഷ്ട്രപതി ഭവനിലെ പ്രത്യേക വിഭവമായ ദാല്‍ റെയ്സസീന യും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മസാലക്കൂട്ടുകളും നെയ്യും ചേര്‍ത്ത് സ്പെഷ്യല്‍ ആയി തയ്യാറാക്കുന്നതാണിത്. 


>ഡെസേര്‍ട്ടുകളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിഭവങ്ങള്‍ നിറയും. വിശിഷ്ട പാന്‍കേക്കായ മാല്‍പുവ, പാല്‍പായസത്തിനു സമാനമായ റബ്റി, ആപ്പിള്‍ പൈ, വനില ഐസ്‌ക്രീം എന്നിവ വിളമ്പും. തുടര്‍ന്ന് ചായ, കോഫി, പാന്‍ എന്നിവയും ഉണ്ടായിരിക്കും. 

രാഷ്ട്രപതി ഭവനിലെ അടുക്കളയില്‍ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഭക്ഷണം തയ്യാറാക്കുന്നത്. പുതുമ നഷ്ടപ്പെടാതെ ഇവ തയ്യാറാക്കി വിളമ്പാന്‍ 32 പ്രധാന ഷെഫുമാരുടെ നേതൃത്വത്തിലാണ് ജോലികള്‍ നടക്കുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ തയ്യാറാക്കി വിളമ്പാവുന്ന രീതിയിലായിരിക്കും പാചകം. അമേരിക്കന്‍ സീക്രട്ട് സര്‍വീസിലേയും രാഷ്ട്രപതി ഭവനിലെ പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെയും പരിശോധനകള്‍ക്കു ശേഷമായിരിക്കും ഭക്ഷണം വിളമ്പുക









Join WhatsApp News
സങ്കികൾ 2020-02-25 17:07:23
രാഷ്ട്രപതി ഭവനിൽ മട്ടൺ വിളമ്പുന്നതിന് ചാണക സങ്കികൾക്കു കുഴപ്പമില്ലേ?
വാനരസേന എവിടെ? 2020-02-25 17:18:44
ട്രംപ് ഇന്ത്യയിൽ എത്തി; ബീഫ് മാത്രം കഴിക്കുന്ന ട്രംപിന് മോദി കുറെ പച്ചക്കറികൾ വേവിച്ചു കൊടുത്തു. അയാൾ കഴിച്ചില്ല എന്ന് കേൾക്കുന്നു. ഡൽഹിയിൽ എലി പോലെ തലങ്ങും വിലങ്ങും ഓടുന്ന കുരങ്ങുകളെയും കാണാൻ ഇല്ല. ഇ കുരങ്ങുകൾക്കു എന്ത് പറ്റി? - നാരദന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക