Image

ട്രഷറി നിയന്ത്രണം പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി

Published on 26 February, 2020
ട്രഷറി നിയന്ത്രണം പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിപ്പിക്കുന്ന രീതിയില്‍ പ്രഖ്യാപിച്ചിട്ടുള്ള ട്രഷറി നിയന്ത്രണം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ത്രിതല പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ട്, മല്‍സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി എന്നിവയ്‌ക്കെല്ലാം ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചത് സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്ബത്തിക ബാധ്യതയ്ക്കും ഗുരുതരാവസ്ഥയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.


സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ 33 ദിവസം മാത്രം അവശേഷിക്കുമ്ബോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ച 7500 കോടി രൂപയില്‍ ചെലവായത് 3172.35 (42.3%) കോടി മാത്രമാണ്. ഇതില്‍ തന്നെ 1290 കോടികളുടെ ബില്ല് പണം മാറാന്‍ സാധിക്കാതെ ക്യൂവില്‍ മാറ്റി വച്ചിരിക്കുകയാണ്.


സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പദ്ധതി ചെലവാണ് ഈ വര്‍ഷം ഉണ്ടാകാന്‍ പോകുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ട്രഷറി നിയന്ത്രണം മാര്‍ച്ച്‌ അവസാനം വരെ നിയന്ത്രിക്കുമെന്ന ധനമന്ത്രിയുടെ പ്രസ്താവന കേരളത്തിന്റെ സാമ്ബത്തിക സ്ഥിതിയുടെ തകര്‍ച്ചയ്ക്ക് തെളിവാണെന്നും അടിയന്തിരമായി ട്രഷറി നിയന്ത്രണം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക