Image

ഡല്‍ഹി വര്‍ഗീയ കലാപം: കോണ്‍ഗ്രസ്‌ യോഗത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തില്ല; ഇന്ത്യയില്‍ ഇല്ലെന്ന്‌ വിവരം

Published on 26 February, 2020
ഡല്‍ഹി വര്‍ഗീയ കലാപം: കോണ്‍ഗ്രസ്‌ യോഗത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തില്ല; ഇന്ത്യയില്‍ ഇല്ലെന്ന്‌ വിവരം

ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. രാഹുല്‍ രാജ്യത്തില്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, പ്രിയങ്കാ ഗാന്ധി, പി ചിദബരം, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


അതേസമയം, കലാപത്തില്‍ മരിച്ചവരുടെ എണ്ണം പതിനെട്ടായി. 190 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. മുസ്‌തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാര്‍ എന്നിവിടങ്ങളില്‍ കലാപകാരികള്‍ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. വെടിയേറ്റ് 70 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.


സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ നാല് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടാലുടന്‍ വെടിവെയ്ക്കാനുള്ള ഉത്തരവ് ഡല്‍ഹി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലിടങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. അതേസമയം, സീലംപൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. കലാപത്തെ തുടര്‍ന്ന് അടച്ച മെട്രൊ സ്റ്റേഷനുകള്‍ തുറന്നു.

Join WhatsApp News
ഇന്നത്തെ ചിന്താവിഷയം 2020-02-26 09:50:28
''ഒരു ഇന്ത്യൻ മുസ്ലീമിനും പൗരത്വ നിയമ ഭേദഗതി കൊണ്ട് ദോഷമില്ല. എന്നിട്ടും ആഴ്ചകളായി സമരം തുടരുകയും ശക്തി പ്രാപിക്കുകയും ആണ്. ആർക്ക് വേണ്ടി? പാക്കിസ്ഥാൻ മുസ്ലീങ്ങൾക്ക് വേണ്ടി. അത് സഹിക്കാവുന്നതിലും അപ്പുറമാണ്.'' Ok; let us see this in reality. Why then Fanatics are calling out -JAI Ram and destroying villages and putting Hunuman flags on Mosques?- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക