Image

സോഷ്യല്‍ മീഡിയ നിറയെ സുഡു മോനും കാമുകിയും! ഇഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ സാമുവല്‍

Published on 26 February, 2020
സോഷ്യല്‍ മീഡിയ നിറയെ സുഡു മോനും കാമുകിയും! ഇഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ സാമുവല്‍

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളക്കര മുഴുവന്‍ ഏറ്റെടുത്ത നൈജീരിയക്കാരനാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. സൗബിന്‍ ഷാഹിര്‍ നായകനായിട്ടെത്തിയ ചിത്രത്തില്‍ ഫുട്‌ബോള്‍ കളിക്കാരനായി നൈജീരിയയില്‍ നിന്നുമെത്തുന്ന സുഡുമോന്‍ എന്ന കഥാപാത്രത്തെയായിരുന്നു സാമുവല്‍ അവതരിപ്പിച്ചത്. ആദ്യ സിനിമ ഹിറ്റായതോടെ മലയാളത്തില്‍ നിന്ന് തന്നെ വേറെയും അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നു.


ഒരിടവേളയ്ക്ക് ശേഷം സാമുവല്‍ വീണ്ടും ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ സിനിമയില്‍ അഭിനയിക്കാന്‍ അല്ല. കാമുകിയെ കാണാനായിരുന്നു സുഡുമോന്‍ എത്തിയത്. ഒഡിഷ സ്വദേശിനിയും അഭിഭാഷകയുമായ ഇഷ പാട്രിക് ആണ് സാമുവലിന്റെ കാമുകി. ഇഷയ്‌ക്കൊപ്പമുള്ള ചിത്രം സാമുവല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.


തന്റെയും ഇഷയുടെയും ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി ഞങ്ങള്‍ കണ്ടുമുട്ടിയതെന്നും ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് നീങ്ങുകയുമായിരുന്നെന്ന് സാമുവല്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോല്‍ ഡല്‍ഹിയിലാണ് ഇരുവരുമുള്ളത്. ചിത്രങ്ങള്‍ വന്നതോടെ താരജോഡികള്‍ക്ക് ആശംസകള്‍ അറിയിച്ച്‌ ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക