Image

കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 25 കവിഞ്ഞു, ആരോഗ്യ മന്ത്രാലയം അതീവജാഗ്രതയില്‍

Published on 26 February, 2020
കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 25 കവിഞ്ഞു, ആരോഗ്യ മന്ത്രാലയം അതീവജാഗ്രതയില്‍

കുവൈത്ത് സിറ്റി: ഏഴു പേര്‍ക്കുകൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 25 കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറാനില്‍ നിന്നും മടങ്ങി വന്ന കുവൈത്തി പൗരന്മാരാണ് പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസുകളെന്ന് പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു.

ലോക ആരോഗ്യ സംഘടനയുടെ അംഗീകൃത പ്രോട്ടോകോള്‍ അനുസരിച്ചാണ് ചികിത്സാ നടക്കുന്നതെന്നും ആശുപത്രികളില്‍ കൊറോണ വൈറസിനെ നേരിടുവാനുള്ള സര്‍വ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക