Image

കോവിഡ്19 കുവൈത്തില്‍ പടരുന്നു; വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ച അവധി

Published on 26 February, 2020
കോവിഡ്19 കുവൈത്തില്‍ പടരുന്നു;  വിദ്യാലയങ്ങള്‍ക്ക് രണ്ടാഴ്ച അവധി
കുവൈത്ത് സിറ്റി: കോവിഡ്19 വൈറസ് പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നുമുതല്‍ കുവൈത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. പ്രത്യേക മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നിലവില്‍ മാര്‍ച്ച് ഒന്നുവരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

ഇതുവരെയായി 26 പേര്‍ക്കാണ് രാജ്യത്ത് കോവിഡ്19 ബാധ സ്ഥിരീകരിച്ചത്. ഇവര്‍ മുഴുവനും കഴിഞ്ഞദിവസം ഇറാനില്‍നിന്ന് ഒഴിപ്പിക്കലിന്റെ ഭാഗമായി എത്തിയ കുവൈത്ത് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരാണ്. 126 പേരുള്ള ഈ സംഘത്തിലെ മുഴുവന്‍ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണു പാര്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രോഗം പടരാന്‍ സാധ്യത ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ല. അതേസമയം, പ്രതിരോധം ശക്തമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചു.

കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ മുഖാവരണം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം നടന്നുവരികയാണ്. കൂടാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇവ ലഭ്യമാക്കാനും വില വര്‍ധിപ്പിക്കാതെ വില്‍പ്പന നടത്താനും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക