Image

മില്‍വാക്കിയില്‍ ബിയര്‍ നിര്‍മാണ പ്ലാന്ററില്‍ വെടിവെപ്പ് ,അക്രമിയുള്‍പ്പെട ആറു പേര് കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ Published on 27 February, 2020
മില്‍വാക്കിയില്‍ ബിയര്‍ നിര്‍മാണ പ്ലാന്ററില്‍  വെടിവെപ്പ് ,അക്രമിയുള്‍പ്പെട ആറു പേര് കൊല്ലപ്പെട്ടു
മില്‍വാക്കി(വിസ്‌കോണ്‍സിന്‍)  :ഫെബ്രു 26 ബുധനാഴ്ച  ഉച്ചക്കുശേഷം മില്‍വാക്കി മില്ലര്‍കോഴ്‌സ് ബ്രൂവിങ് ക്യാമ്പസില്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടു. വെടിയുതിര്‍ത്തുവെന്നു സംശയിക്കുന്ന 51 വയസുള്ള ജീവനക്കാരനും സംഭവത്തിനുശേഷം സ്വയം വെടിയുതിര്‍ത്തു മരിച്ചതായി മില്‍വാക്കി പോലീസ് അറിയിച്ചു .ആരുടേയും പേരുവിവരങ്ങള്‍ പോലീസ് വൈകീട്ടും വെളിപ്പെടുത്തിയിട്ടില്ല .

മില്‍വാക്കി 4000 ണ സ്‌റ്റേറ്റ് സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ബിയര്‍ ഉല്പാദന  പ്ലാന്റിനകത്തായിരുന്നു വെടിവെപ്പുണ്ടായതെന്നു മില്‍വാക്കി പോലീസ് പറഞ്ഞു .അറനൂറിലധികം ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.നിരവധി കെട്ടിടങ്ങള്‍ ഉള്ള പ്ലാന്റില്‍ പ്രവേശിച്ച അക്രമി സൈലെന്‌സര്‍ ഉപയോഗിച്ചുള്ള തോക്കാണ് വെടിവെക്കാന്‍ ഉപയോഗിച്ചത് .പ്ലാന്റിലെ ക്ലോസെറ്റിനകത്തു ഒളിച്ചിരുന്ന ഒരു  ജീവനക്കാരനാണ് വിവരം പുറത്തറിയിച്ചത്.പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരികയാണ് ,പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട് സമീപത്തുള്ള എലിമെന്ററി സ്‌കൂളും അടച്ചുപൂട്ടി .കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല .മില്‍വാക്കി സിറ്റിയെ സംബന്ധിച്ചു അതി ദുഃഖകരമായ ദിവസമാണിന്ന് ,മേയര്‍ ടോം ബററ്റ് പറഞ്ഞു .സംഭവത്തെ  പ്രസിഡന്റ് ട്രമ്പും അപലപിച്ചു .2004 നു ശേഷം വിസ്‌കോണ്‍സില്‍ സംസ്ഥാനത്തുണ്ടാകുന്ന മാസ് ഷൂട്ടിങ് ആണിതെന്നു ലെഫ്റ്റ . ഗവര്‍ണ്ണര്‍ മണ്ടേല ബാര്‍നെസ് പറഞ്ഞു . ഇത്തരത്തിലുള്ള ഷൂട്ടിംഗ് ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മില്‍വാക്കിയില്‍ ബിയര്‍ നിര്‍മാണ പ്ലാന്ററില്‍  വെടിവെപ്പ് ,അക്രമിയുള്‍പ്പെട ആറു പേര് കൊല്ലപ്പെട്ടു മില്‍വാക്കിയില്‍ ബിയര്‍ നിര്‍മാണ പ്ലാന്ററില്‍  വെടിവെപ്പ് ,അക്രമിയുള്‍പ്പെട ആറു പേര് കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക