Image

ബിജെപിയില്‍ ഭിന്നത രൂക്ഷം: കെ സുരേന്ദ്രന്‌ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന്‌ എഎന്‍ രാധാകൃഷ്‌ണന്‍

Published on 27 February, 2020
ബിജെപിയില്‍ ഭിന്നത രൂക്ഷം: കെ സുരേന്ദ്രന്‌ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന്‌ എഎന്‍ രാധാകൃഷ്‌ണന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിന്‌ പിന്നാലെ ബിജെപിയില്‍ ഉടലെടുത്ത പൊട്ടിത്തെറിക്ക്‌ അവസാനമില്ല. കെ സുരേന്ദ്രന്‌ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന്‌ ബിജെപി നേതാവ്‌ എഎന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.

ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷുമായുള്ള ചര്‍ച്ചയിലും രാധാകൃഷ്‌ണന്‍ നിലപാട്‌ ആവര്‍ത്തിച്ചു.

ഇതിനിടെ, ഗ്രൂപ്പ്‌ നോക്കി മണ്ഡലം, ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കുന്നുവെന്ന പരാതി ദേശീയ നേതൃത്വത്തിന്‌ മുന്നില്‍ ഉന്നയിക്കാനൊരുങ്ങുകയാണ്‌ കൃഷ്‌ണദാസ്‌ പക്ഷം. 

കാസര്‍കോട്‌ രവീശ തന്ത്രി കുണ്ടാര്‍ ഉയര്‍ത്തിയ പരസ്യ വിമര്‍ശനവും സുരേന്ദ്രനെതിരെ ആയുധമാക്കാനാണ്‌ ഈ പക്ഷത്തിന്റെ നീക്കം.

കെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും വിട്ടുനിന്ന മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും അതൃപ്‌തയാണ്‌. 

നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ചിലരെ മാറ്റാന്‍ മുരളീധരപക്ഷത്തിന്‌ ആലോചനയുണ്ട്‌. ദേശീയ നേതൃത്വത്തിന്‍റെ ഒത്ത്‌ തീര്‍പ്പ്‌ ശ്രമങ്ങള്‍ ഇനിയും തുടരാനാണ്‌ സാധ്യത.

അതേസമയം, കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച്‌ കാസര്‍കോട്ടെയും തിരുവനന്തപുരത്തെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന്‌ ഭാരവാഹികള്‍ രാജി വെച്ചിരുന്നു. 


Join WhatsApp News
VJ Kumr 2020-02-27 13:13:42
Very good! arranging golden opportunity for UDF & LDF. ആങ്ങള ചത്താലും പോട്ടേ , നാത്തൂൻറ്റ കരച്ചിൽ കേട്ടാൽ മതി ; അധികാര കൊതിയൻമ്മാർ . നാശങ്ങൾ.
Upper caste 2020-02-27 13:39:04
നമ്പുതിരി അല്ലെങ്കിൽ നായർ അല്ലാതെ ഒരു പ്രസിഡന്റോ? ആ പ്രസിഡന്റിന്റെ കീഴിൽ പ്രവർത്തിക്കാനോ? എന്നാൽ പിന്നെ മാർക്സിസ്റ് പാർട്ടിയിൽ ചേർന്നാൽ പോരെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക