Image

നിറങ്ങളുടെ ഹോളിക്ക്‌ മുമ്‌ബേ രക്തം കൊണ്ടുള്ള ഹോളി; ഡല്‍ഹി കലാപത്തിനിടെ മമത ബാനര്‍ജിയുടെ കവിത

Published on 27 February, 2020
നിറങ്ങളുടെ ഹോളിക്ക്‌ മുമ്‌ബേ രക്തം കൊണ്ടുള്ള ഹോളി; ഡല്‍ഹി കലാപത്തിനിടെ മമത ബാനര്‍ജിയുടെ കവിത

കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധമറിയിച്ച്‌ കവിത പങ്കുവെച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 

സമാധാനാന്തരീക്ഷമുള്ള ഒരു രാജ്യം എങ്ങനെയാണ്‌ അക്രമാസക്തമായതെന്ന ഉള്ളടക്കം വിവരിക്കുന്ന 'നരകം' എന്ന കവിതയാണ്‌ മമത ഫേസ്‌ബുക്കില്‍ പങ്കുവെച്ചത്‌. 

നിറങ്ങളുടെ ഹോളിക്ക്‌ മുമ്‌ബേ രക്തം കൊണ്ടുള്ള ഹോളി എന്നാണ്‌ ഡല്‍ഹി കലാപത്തെ വിമര്‍ശിച്ച്‌ മമത എഴുതിയത്‌.

'ഒരുപാട്‌ രക്തം ചൊരിഞ്ഞു
ഒരുപാട്‌ മരണങ്ങള്‍
കോപം തീ പോലെ ജ്വലിക്കുന്നു
നിറങ്ങളുടെ ഹോളിക്ക്‌ മുമ്‌ബ്‌ രക്തം കൊണ്ടുള്ള ഹോളി '- മമത കുറിച്ചു. 

`വിലാസത്തിനായുള്ള തിരച്ചില്‍ വിഫലമാകുന്നു, തോക്കിന്‍ മുനയില്‍ രാജ്യത്ത്‌ കൊടുങ്കാറ്റ്‌ ആഞ്ഞടിക്കുന്നു, സമാധാനപരമായ രാജ്യം അക്രമാസക്തമായി-ഇത്‌ ജനാധിപത്യത്തിന്റെ അവസാനമാണോ?` അവര്‍ പറഞ്ഞു.

കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സമാധാനം നിലനിര്‍ത്താന്‍ മമത ബാനര്‍ജി ചൊവ്വാഴ്‌ച ദില്ലിയിലെ ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നില്ല. ഇതിനെ സിപിഎം ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക