Image

ആമസോണില്‍ നിന്ന് ഇഷ്ടഭക്ഷണവും ഇനി വീട്ടിലെത്തും..: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേയ്ക്ക് ചുവടുവച്ച്‌ ആമസോണ്‍

Published on 27 February, 2020
ആമസോണില്‍ നിന്ന് ഇഷ്ടഭക്ഷണവും ഇനി വീട്ടിലെത്തും..: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേയ്ക്ക് ചുവടുവച്ച്‌ ആമസോണ്‍

ബെംഗളുരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേയ്ക്ക് ചുവടുവെച്ച്‌ ആമസോണ്‍. ബെംഗളൂരുവിലാണ് ആമസോണ്‍ ആദ്യ ചുവടുവെപ്പ് നടത്തുന്നത്. ആമസോണിന്റെ കടന്നുവരവോടെ പ്രധാന കച്ചവടക്കാരായ സ്വിഗ്ഗിക്കും സെമാറ്റോയ്ക്കും കനതത വെല്ലുവിളി ആകും.


ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയും ആമസോണ്‍ ഇന്ത്യയും സംയുക്തമായി ആരംഭിക്കുന്ന ബെംഗളൂരുവിലെ ഭക്ഷണശാലകളുമായി കരാറിലെത്തിയിരിക്കുന്നത്. 10-15 ശതമാനം കമ്മീഷന്‍ വാങ്ങിയാവും ഭക്ഷണ വിതരണ എന്നാണ് സൂചന. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് അടുത്തിടെ സ്വിഗ്ഗിയും സൊമാറ്റോയും ഇളവുകള്‍ വെട്ടിച്ചുരുക്കുകയും വില നിലവാരം പുതുക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക