Image

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

Published on 27 February, 2020
കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ ആറുവയസ്സുകാരിയെ കാണാതായി. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്ബതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. കുട്ടി് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് സംഭവം.


കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. നാട്ടുകാരും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുന്നുണ്ട്. വീടിന്റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുഴയിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിച്ചുവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക