Image

ജോളിക്ക് വിഷാദരോഗം; ചികിത്സയില്‍ തുടരുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

Published on 27 February, 2020
ജോളിക്ക് വിഷാദരോഗം; ചികിത്സയില്‍ തുടരുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

കോഴിക്കോട്: ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. ജോളിക്ക് രണ്ട് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.


ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തിയത്. കൈഞരമ്ബ് കടിച്ചുമുറിച്ച്‌ ആത്മഹത്യാശ്രമം നടത്തുകയായിരുന്നെന്ന് ജോളി മൊഴി നല്‍കി. പല്ലുകൊണ്ട് കൈയിലെ ഞരമ്ബ് കടിച്ച്‌ മുറിച്ചെന്നും ടൈലില്‍ ഉരച്ച്‌ വലുതാക്കിയെന്നുമാണ് ജോളി പോലീസിനോട് പറഞ്ഞത്.


മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൈയിലെ ആഴത്തിലുള്ള മുറിവ് കല്ലുകൊണ്ടുണ്ടാക്കിയതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന ജോളിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക