Image

ഒരു ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു ഞാന്‍! നടിയാകാന്‍ വേണ്ടിയല്ല താന്‍ തടി കുറച്ചതെന്ന് കല്യാണി

Published on 27 February, 2020
ഒരു ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു ഞാന്‍! നടിയാകാന്‍ വേണ്ടിയല്ല താന്‍ തടി കുറച്ചതെന്ന് കല്യാണി

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍ അഭിനയ ജീവിതത്തിന് തുടക്കമിട്ടിരിക്കുകയാണ്. തെന്നിന്ത്യയില്‍ മുഴുവന്‍ തിളങ്ങി നില്‍ക്കുന്ന താരപുത്രിയുടെ മലയാള സിനിമ ഈ വര്‍ഷമാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. പണ്ട് തടിച്ച്‌ ഉരുണ്ടിരുന്ന കുട്ടിയായിരുന്നു കല്യാണി. സിനിമയ്ക്ക് വേണ്ടിയാണോ ഇങ്ങനെ മെലിഞ്ഞ് സുന്ദരി ആയതെന്ന് ആരാധകര്‍ നിരന്തരം ചോദിക്കുന്ന കാര്യമാണ്. റെഡ് കാര്‍പറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളെ കുറിച്ച്‌ കല്യാണി മനസ് തുറന്നിരിക്കുകയാണ്.


'താന്‍ ആദ്യം ഒരു ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് താന്‍ തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയല്ല. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണ്.

എന്നെങ്കിലും സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ആദ്യമായി മലയാളം സിനിമയുടെ ഭാഗമായത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ്. എന്നാല്‍ ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ തന്നെ അച്ഛനെ വിളിച്ച്‌ കരഞ്ഞ് പോയി എന്നും കല്യാണി പറയുന്നു.


ബാക്കി ഉള്ളവരുടെയെല്ലാം വലിയ അഭിനയമായിരുന്നതിനാല്‍ താന്‍ അത്രയും എത്തുന്നില്ലല്ലോ എന്ന് ഓര്‍ത്തായിരുന്നു കരഞ്ഞത്. എന്നാല്‍ ചിത്രമിറങ്ങിയ ശേഷം നല്ല അഭിപ്രായം കേള്‍ക്കുന്നുണ്ട്. പക്ഷേ അച്ഛന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല. അച്ഛന്‍ കണ്ട് അഭിപ്രായം പറയാന്‍ കാത്തിരിക്കുകയാണ് താനെന്നും' കല്യാണി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക