Image

'തിയേറ്ററില്‍ വെച്ചാണ് ഞാന്‍ പറഞ്ഞത്. ഞാനും നിന്നെ സ്നേഹിക്കുന്നു, നമുക്ക് വിവാഹം ചെയ്യാം'

Published on 27 February, 2020
'തിയേറ്ററില്‍ വെച്ചാണ് ഞാന്‍ പറഞ്ഞത്. ഞാനും നിന്നെ സ്നേഹിക്കുന്നു, നമുക്ക് വിവാഹം ചെയ്യാം'

'മിന്നലേ', 'കാക്ക കാക്ക', 'വാരണം ആയിരം' എന്നിങ്ങനെ തമിഴ് റൊമാന്റിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഗൗതം മേനോന്‍. സിനിമ പോലെ നാടകീയമായ പ്രണയകഥയെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം മേനോന്‍. പ്രീതി മേനോന്‍ ആണ് അദ്ദേഹത്തിന്റെ കഥയിലെ നായിക.


"സുഹൃത്തെന്ന് കരുതി ഞാന്‍ വര്‍ഷങ്ങളായി ഇടപഴകിയ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു, "ഇത് സൗഹൃദവും കടന്നു പോയിരിക്കുന്നു. നീ എന്നെ ഒരു സുഹൃത്തായി കാണുന്നത് കൊണ്ടാണ് ഞാന്‍ അത് പറയാതിരുന്നത്." എന്നാല്‍ ഇനി പറയാതിരിക്കാനാകില്ല. അതു കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവരോട് യെസ് പറയുന്നതും ഞങ്ങള്‍ വിവാഹം കഴിക്കുന്നതും. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും സുഹൃത്തുക്കള്‍ മാത്രമായി ഇരിക്കാന്‍ കഴിയില്ലെന്ന് പലരും പറയാറുണ്ട്. അങ്ങനെ പറയാന്‍ സാധിക്കില്ല ചിലര്‍ തമ്മില്‍ സൗഹൃദം മാത്രമുണ്ട്. ചിലരുടേത് പ്രണയമായി തീരാറുമുണ്ട്."


"ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നതിനാല്‍ ഞാന്‍ അതിനപ്പുറം കടന്നു ചിന്തിച്ചിരുന്നില്ല. പ്രണയത്തെ കുറിച്ച്‌ അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ സുഹൃത്ബന്ധത്തിനപ്പുറം അവരുടെ ജീവിതത്തില്‍ എനിക്ക് ഒരു ഇടമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. രണ്ട് വര്‍ഷമെടുത്താണ് ഞാന്‍ സമ്മതം അറിയിക്കുന്നത്. ഒരു തിയേറ്ററില്‍ വെച്ചാണ് ഞാന്‍ എന്റെ പ്രണയം തുറന്ന് പറഞ്ഞത്. "ഞാനും നിന്നെ സ്നേഹിക്കുന്നു, നമുക്ക് വിവാഹം ചെയ്യാം" എന്ന് പറഞ്ഞു." വിവാഹത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ആദ്യ സിനിമ പുറത്തിറങ്ങുന്നതെന്നും ഭാര്യയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ സിനിമ ചെയ്യുന്നത് വളരെ വിഷമകരമായേനേ എന്നും ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക