Image

ഭക്തര്‍ക്ക് പുണ്യം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 27 February, 2020
ഭക്തര്‍ക്ക് പുണ്യം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു
ചിക്കാഗോ: അതിസൂഷ്മമായ പരമാണുവിലും അതിബ്രഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്ന ചൈതന്യം ഒന്നുതന്നെ എന്ന് നമ്മെ ഉദ്‌ബോധിപ്പിച്ച് കൊണ്ട്, സര്‍വ്വം ശിവമയം എന്ന ആലങ്കാരിക വാക്മയം അന്വര്‍ഥമാക്കി, ചിക്കാഗോ ഗീതാമണ്ടലം അതിവിപുലമായി ശിവരാത്രി മഹോത്സവം ആഘോഷിച്ചു. ഹൈന്ദവ ആചാരപ്രകാരം, സനാതനധര്‍മ്മ വിശ്വാസികള്‍ ഏറ്റവും  പവിത്രമായി ആഘോഷിക്കുന്ന ഉത്സവമാണ് മഹാശിവരാത്രി. പരമമായ ആത്മീയ തീക്ഷ്ണതയോടെ ശിവരാത്രി വ്രതം അനുഷ്ടിക്കുന്നത്  ത്രിഗുണങ്ങളെ ഇല്ലയ്മചെയത്, അഷ്ടരാഗങ്ങളില്‍ നിന്ന് മോചനം നേടാന്‍  ഭക്തരെ പ്രാപ്തരാക്കുന്നു. ഇത്തരത്തില്‍ അഷ്ടരാഗങ്ങളായ പടി ആറും കടക്കുമ്പോള്‍, ഓരോ ഭക്തനും മഹാദേവനില്‍  ലയിക്കുവാന്‍ കഴിയും.

ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം  ആത്മീയ കാര്യവാഹക് ആനന്ദ് പ്രഭാകറിന്റെ നേതൃതത്തില്‍ നടന്നു. പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണ ശാസ്ത്രികള്‍ മഹാ ശിവരാത്രി പൂജകള്‍, സര്‍വ്വ വിഘ്‌നനിവരകനായ ശ്രീ മഹാ ഗണപതിക്ക് വിശേഷാല്‍ പൂജ നടത്തി തുടക്കം കുറിച്ചു. തുടര്‍ന്നു ഓം നമഃശിവായ പഞ്ചാക്ഷരി മന്ത്രത്താല്‍ ഭക്തിസാന്ദ്രമായ ശുഭമുഹൂര്‍ത്തത്തില്‍  മംഗള സ്വരൂപിയായ മഹാദേവന് മന്ത്രാഭിഷേകവും, പാലാഭിഷേകവും, ഫലാഭിഷേകം, ഭസ്മാഭിഷേകവും, ജലധാരയും നടത്തി.

തുടര്‍ന്ന് 1008 ബില്പവ പത്രങ്ങള്‍ ഭഗവാനു ആചാരപൂര്‍വം മന്ത്രാര്‍പ്പണവും സമര്‍പ്പിച്ചു. കൂടാതെ സുബ്രമണ്യന്‍, ആദിപരാശക്തി, ശ്രീകൃഷ്ണന്‍, ശ്രീ അയ്യപ്പന്‍, നന്ദി തുടങ്ങിയ ദേവി ദേവന്മാര്‍ക്ക് അഷ്ടോത്തരാര്‍ച്ചനയും മഹാനൈവേദ്യവും സമര്‍പ്പിച്ചു.

ജന്മാന്തരപാപങ്ങളൊഴിഞ്ഞ്, കര്‍മ്മരംഗം  തെളിയുന്നതിനും മോക്ഷപദത്തിനും നമ്മെ പ്രാപ്തരാക്കുന്ന ഏറ്റവും നല്ല ദിനമാണ് ശിവരാത്രി ദിനം എന്ന് ഗീതാ മണ്ഡലം പ്രസിഡന്റ്  ശ്രീ ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഭക്തി സാന്ദ്രമായ ഭജനകള്‍ക്ക് ശ്രീ സജി പിള്ളയും, ശ്രീമതി രശ്മി മേനോന്‍, ശ്രീമതിരാജമ്മ കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

ഈ വര്‍ഷത്തെ ശിവരാത്രി പൂജക്ക് നേതൃത്വം നല്കിയ കമ്മറ്റി അംഗങ്ങള്‍ക്കും ശിവരാത്രി അഭിഷേകം സ്‌പോണ്‍സര്‍ ചെയ്ത ശ്രീ ബൈജു മേനോനും കുടുംബത്തിനും, പുഷ്പങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത പ്രജീഷിനും കുടുംബത്തിനും, ബില്വ പത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത ശ്രീ രവി നായര്‍ കുടുംബത്തിനും, ശ്രീ ശിവപ്രസാദ് പിള്ള കുടുംബത്തിനും ശ്രീ ജയ് ചന്ദ്രനും, ഈ വര്‍ഷത്തെ പൂജകള്‍ക്ക് പരികര്‍മ്മികളായി വര്‍ത്തിച്ച  ശ്രീ അനുരാഗ് വേലക്കാട്ടിനും, ശ്രീ ശിവപ്രസാദ് പിള്ളക്കും, ശ്രീ രവി ദിവാകരനും, പൂജയില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും ഗീതാ മണ്ഡലം സെക്രട്ടറി  ശ്രീ  ബൈജു മേനോന്‍  നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് നടന്ന മഹാ അന്നദാനത്തോടെ 2020ലെ ശിവരാത്രി പൂജകള്‍ക്ക് സമാപനം ആയി.

ബിജു കൃഷ്ണന്‍ അറിയിച്ചതാണിത്.

ഭക്തര്‍ക്ക് പുണ്യം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചുഭക്തര്‍ക്ക് പുണ്യം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചുഭക്തര്‍ക്ക് പുണ്യം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചുഭക്തര്‍ക്ക് പുണ്യം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചുഭക്തര്‍ക്ക് പുണ്യം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചുഭക്തര്‍ക്ക് പുണ്യം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചുഭക്തര്‍ക്ക് പുണ്യം പകര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക