Image

കെ. എ. ഫിലിപ്പ് (ജോയി) നിര്യാതനായി

കോര ചെറിയാന്‍ Published on 27 February, 2020
കെ. എ. ഫിലിപ്പ് (ജോയി) നിര്യാതനായി
ഫിലഡല്‍ഫിയ: അയിരൂര്‍ നേരുങ്കല്‍ കൈതക്കുഴിയില്‍ കെ. എ. ഫിലിപ്പ് കേരളത്തിലെ പരേതന്റെ ഭവനത്തില്‍ നിര്യാതനായി. മഹാരാഷ്ട്ര സ്റ്റേറ്റിലെ കോണ്‍പൂരില്‍ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരനായി 30-ലധികം വര്‍ഷങ്ങള്‍ സേവനം അനുഷ്ടിച്ചതിനുശേഷമാണ് അമേരിക്കയില്‍ എത്തിയത്.

ഉത്തരവാദിത്വപൂര്‍ണ്ണമായ പരേതനായ ജോയിയുടെ ഔദ്യോഗിക ജീവിതത്തോടൊപ്പം സാമൂഹ്യ-സാംസ്‌കാരിക -ആത്മീക രംഗത്തും സജീവമായി നിലകൊണ്ടു. കോണ്‍പൂര്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള മലയാളികളെ സംഘടിപ്പിച്ചു കൈരളി തനിമയില്‍ അസ്സോസിയേഷന്‍ രൂപീകരിക്കുകയും വിവിധ കലാസാംസ്‌കാരിക ഉന്നമതിക്കുവേണ്ടിയുള്ള അശ്രാന്ത പരിശ്രമവും പരേതന്റെ മഹത്തായ ജീവിതാനുഭവങ്ങളായി അവശേഷിക്കുന്നു. ആത്മീക രംഗത്തും പരേതന്റെ സേവനം തികച്ചും അവിസ്മരണീയമാണ്. കോണ്‍പൂര്‍ മാര്‍ത്തോമ്മ ദേവാലയത്തിന്റെ സ്ഥാപിത കാലംമുതല്‍ തന്നെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും കര്‍മ്മാനുഷ്ഠാനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഉള്ള ജോയിയുടെ ഭാഗധേയത്വം അത്യധികം അംഗീകൃതമായി അറിയപ്പെടുന്നു.

പരേതന്റെ ഭാര്യ ചാത്തങ്കേരി വേടാമ്പറമ്പില്‍ റോസമ്മ ഫിലിപ്പും മക്കള്‍ മെറിന്‍ ലാബിയും സന്തോഷ് ഫിലിപ്പും ആണ്. മരുമക്കള്‍: റവ. ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം, ജെനി സന്തോഷ്. കൊച്ചുമക്കള്‍: ലിഡിയ, ജോര്‍ജ്ജി, റോസ്‌ലിന്‍, ജാസ്മിന്‍, ഏബന്‍. സഹോദരങ്ങള്‍: മറിയാമ്മ തോമസ്, പരേതനായ സൂസമ്മ ഏബ്രഹാം, അന്നമ്മ അലക്‌സാണ്ടര്‍, കെ. എ. ഏബ്രഹാം.

സംസ്‌കാരം മാര്‍ച്ച് 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തില്‍ ശുശ്രൂഷയ്ക്കുശേഷം അയിരൂര്‍ കൊറ്റാത്തൂര്‍ മാര്‍ത്തോമ്മ ഇടവക സെമിത്തേരിയില്‍.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക