Image

ഡല്‍ഹി കലാപം: മരണം 38, കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ രണ്ട് സംഘങ്ങള്‍ക്ക്

Published on 27 February, 2020
ഡല്‍ഹി കലാപം: മരണം 38, കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ രണ്ട് സംഘങ്ങള്‍ക്ക്
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെയെണ്ണം 38 ആയി. അതിനിടെ, കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ച് കേസുകള്‍ അന്വേഷിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരായ ജോയ് ടിര്‍ക്കി, രാജേഷ് ദിയോ എന്നിവരുടെ നേതൃത്വത്തിലാവും അന്വേഷണ സംഘങ്ങള്‍. നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ രണ്ട് സംഘങ്ങളിലും ഉണ്ടാവും. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ബി.കെ സിങ്ങിനാവും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. 48 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതിനിടെ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കും. അവര്‍ കോണ്‍ഗ്രസായാലും ബിജെപി ആയാലും ആം ആദ്മി പാര്‍ട്ടിയായാലും നടപടിയുണ്ടാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക