Image

ലണ്ടനില്‍ മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും വിമലഹൃദയ സമര്‍പ്പണവും ജപമാലയും മാര്‍ച്ച് 7 ന്

Published on 27 February, 2020
ലണ്ടനില്‍ മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും വിമലഹൃദയ സമര്‍പ്പണവും ജപമാലയും മാര്‍ച്ച് 7 ന്
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേത്രുത്വത്തില്‍ 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും വിമലഹൃദയ സമര്‍പ്പണവും വിമലഹൃദയ ജപമാലയും മാര്‍ച്ച് 7 നു (ശനി) നടക്കും. രാവിലെ 9 ന് ആരംഭിച്ച് ഉച്ചകഴിഞ്ഞു മൂന്നിനു സമാപിക്കുന്ന ശുശ്രൂഷകള്‍ക്ക് മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ടോമി ഇടാട്ടും ഫാ. ബിനോയി നിലയാറ്റിങ്കലും ഡീക്കന്‍ ജോയിസും മരിയന്‍ മിനിസ്ട്രി ടീമും നേതൃത്വം നല്‍കും.

വലിയ നോമ്പിലൂടെയുള്ള അനുതാപത്തിന്റേയും സമര്‍പ്പണത്തിന്റെയും സഹനത്തിന്റേതുമായ ആല്മീയ തീര്‍ഥയാത്രയില്‍ കൂടുതലായ ദൈവീക അനുഭവം നുകരുവാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തില്‍ തിരുവചന ശുശ്രുഷയില്‍ പങ്കു ചേര്‍ന്ന് കൃപാവരങ്ങള്‍ പ്രാപിക്കുവാനും അനുഗ്രഹദായകമായ മരിയന്‍ ശുശ്രുഷകളിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: കെ.ജെ. ജോണ്‍ 07908868448, ജിജി രാജന്‍ 07865 080689.

St. Theresa of the Child Jesus Catholic Church, Weldon Way, Merstham, Redhill, Surrey, RH1 3RA

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക