Image

പൗരത്വ അപേക്ഷകര്‍ക്ക് പുതിയ എഴുത്തു പരീക്ഷയുമായി ഫ്രാന്‍സ്

Published on 27 February, 2020
പൗരത്വ അപേക്ഷകര്‍ക്ക് പുതിയ എഴുത്തു പരീക്ഷയുമായി ഫ്രാന്‍സ്

പാരീസ്: പൗരത്വ അപേക്ഷകര്‍ക്ക് ഭാഷാ പരിജ്ഞാന മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി ഫ്രാന്‍സ്. ഇതിനായി പുതിയ എഴുത്തു പരീക്ഷയും ഏര്‍പ്പെടുത്തി.

ഈ വര്‍ഷം ഏപ്രിലില്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും. നിലവില്‍ സ്പീക്കിംഗ്, ലിസണിംഗ് ടെസ്റ്റുകള്‍ മാത്രമാണ് ഭാഷാ പരിജ്ഞാനമളക്കാന്‍ നിലവിലുള്ളത്.

മുന്‍പു തന്നെ കടുപ്പമേറിയതാണ് ഫ്രഞ്ച് പൗരത്വം നേടുന്നതിനുള്ള പ്രക്രിയകള്‍. ഇതു കൂടുതല്‍ കടുപ്പത്തിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഫ്രഞ്ച് ഭാഷ മാത്രമറിയാവുന്നവര്‍ സംസാരിക്കുന്ന ഒരു പ്രദേശത്ത് എത്തിയാലും കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്ന തരത്തിലുള്ള ഭാഷാ പരിജ്ഞാനമാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക