കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സില്‍ യുവതാരം പാര്‍വ്വതിയെയാണ് മികച്ച നടിയായി തിരഞ്ഞെടുത്തത്. ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ പിറന്ന ഉയരെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായുള്ള അഭിനയത്തിനാണ് പാര്‍വതിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. താരത്തിന് അവാര്‍ഡ് നല്‍കിയത് നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു
അവാര്‍ഡ് കൊടുത്ത ശേഷമുള്ള പൃഥ്വിരാജിന്റെ വാക്കുകളും അവാര്‍ഡ് വാങ്ങിയ ശേഷമുള്ള പാര്‍വതിയുടെ വാക്കുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. '' ചെയ്തിട്ടുള്ള സിനിമകളുടെ എണ്ണം കുറവായിരുന്നിട്ടും പാര്‍വതി ചുരുങ്ങിയ കാലം കൊണ്ട് എത്തിപ്പെട്ട ഒരു ഉയരമുണ്ട്. ഒരു സംവിധായകന്‍ തന്റെ സിനിമയിലേക്ക് പാര്‍വതിയെ വിളിക്കുന്നതിന് മുമ്പ് ആ കഥാപാത്രം പാര്‍വതിയെ ഡിസര്‍വ് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കും..'' - പൃഥ്വിരാജ് പറഞ്ഞു
'' ആരാണ് പറയുന്നതെന്ന് നോക്കൂ.. നടനായും എഴുത്തുകാരനായും സംവിധായകനായും ഒരു പത്ത് പൃഥ്വിയെങ്കിലും എപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്..'' -പാര്‍വതി മറുപടി നല്‍കി. ഇരുവരുടേയും വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.