Image

ഡല്‍ഹി കലാപം:എഎപി നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

Published on 27 February, 2020
ഡല്‍ഹി കലാപം:എഎപി നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
ന്യൂഡല്‍ഹി: 38 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു.  ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെ അദ്ദേഹത്തെ ആം ആദ്മി പാര്‍ട്ടി
യുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡു ചെയ്തു.

താഹിറിന്റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകള്‍ ഉള്‍പ്പടെയുള്ളവ കണ്ടെടുത്തിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറി വ്യാഴാഴ്ച പോലീസ് സീല്‍ ചെയ്തു.

കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. കലാപകാരികള്‍ക്ക് താഹിറിന്റെ വീട്ടില്‍ അഭയം നല്‍കിയെന്നും അവര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും പ്രയോഗിച്ചുവെന്നുമാണ് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചത്.അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ താഹിറിന് പങ്കുണ്ടെന്ന് ബിജെപി നേതാവ് കപില്‍ മിശ്രയും ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക