Image

ജനിതക പരിശോധനയിലൂടെ പാരമ്‌ബര്യ രോഗങ്ങള്‍ കണ്ടുപിടിക്കുന്ന കേന്ദ്രവുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്‌

Published on 28 February, 2020
ജനിതക പരിശോധനയിലൂടെ പാരമ്‌ബര്യ രോഗങ്ങള്‍ കണ്ടുപിടിക്കുന്ന കേന്ദ്രവുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്‌


തിരുവനന്തപുരം: അത്യാധുനിക ജനിതക പരിശോധനയിലൂടെ പാരമ്‌ബര്യ രോഗങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന മോളിക്യുലാര്‍ ജനറ്റിക്‌സ്‌ ആന്‍ഡ്‌ ന്യൂറോ ഇമ്യൂണോളജി യൂണിറ്റ്‌ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലും.

ജീനുകളില്‍ ഉണ്ടാകുന്ന വ്യതിയാനം കണ്ടെത്താനുള്ള ഡിഎന്‍എ ടെസ്റ്റ്‌ ഉള്‍പ്പെടെയുള്ളവ ഇവിടെ ചെയ്യാം.

 കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെ സാമ്‌ബത്തിക സഹായത്തോടെ സ്ഥാപിച്ച യൂണിറ്റ്‌ കഴിഞ്ഞ ദിവസം ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിഡന്റ്‌ ഡോ. വി.കെ. സാരസ്വത്‌ ഉദ്‌ഘാടനം ചെയ്‌തു. തലമുറകളായി കൈമാറുന്ന ജനിതക രോഗങ്ങളുണ്ട്‌.

പാരമ്‌ബര്യരോഗമാണോ എന്ന്‌ പരിശോധിച്ച്‌ അറിയുന്നതിലൂടെ കുടുംബത്തിലെ മറ്റ്‌ അംഗങ്ങള്‍ക്കും രോഗസാധ്യതയുണ്ടോ എന്ന്‌ കണ്ടെത്താം. ചില രോഗങ്ങള്‍ ഇത്തരത്തില്‍ പ്രതിരോധിക്കാനും കഴിയും. 

മസ്‌കുലാര്‍ ഡിസ്‌ട്രോഫി, പാരമ്‌ബര്യ ന്യൂറോപതി, മസില്‍ ചാനലോപതി, തലച്ചോറിന്റെയും നാഡികളുടെയും വികാസവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, അപസ്‌മാരം തുടങ്ങി രോഗങ്ങള്‍ ഉള്ളവര്‍ക്ക്‌ യൂണിറ്റിന്റെ സേവനം ലഭിക്കും.

 രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന്‌ ജനിതക ഘടനയില്‍ നടത്തുന്ന സംയുക്ത ഗവേഷണങ്ങള്‍ക്ക്‌ സഹായകമേകാനും യൂണിറ്റിന്‌ കഴിയും.

ശരീരസ്രവങ്ങളിലെ ബാക്ടീരിയകളെ കണ്ടെത്താനുള്ള പരിശോധനയും കേന്ദ്രത്തില്‍ നടത്താം. റിയല്‍ടൈം പോളിമറേസ്‌ ചെയിന്‍ റിയാക്ഷന്‍, സാംഗര്‍ സ്വീകന്‍സിംഗ്‌, നെക്‌സ്റ്റ്‌ ജനറേഷന്‍ സ്വീകന്‍സിംഗ്‌ എന്നീ സൗകര്യങ്ങളോടുകൂടിയ സംസ്ഥാനത്തെ ആദ്യ ജനിതക പരിശോധനാ കേന്ദ്രമാണിത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക