Image

ശ്രീവാസ്‌തവ പുതിയ ഡല്‍ഹി പൊലീസ്‌ മേധാവി

Published on 28 February, 2020
ശ്രീവാസ്‌തവ പുതിയ ഡല്‍ഹി പൊലീസ്‌ മേധാവി


ഡല്‍ഹി : ഡല്‍ഹി പൊലീസ്‌ മേധാവിയായി എസ്‌എന്‍ ശ്രീവാസ്‌തവയെ നിയമിച്ചു. ഡല്‍ഹിയിലെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷ്‌ണറായ ശ്രീവാസ്‌തവയ്‌ക്ക്‌ കമ്മീഷ്‌ണറുടെ അധിക ചുമതല കൂടി നല്‍കുകയാണ്‌ ചെയ്‌തത്‌. 

നിലവിലെ കമ്മീഷ്‌ണര്‍ അമൂല്യ പട്‌നായിക്‌ നാളെ വിരമിക്കാനിരിക്കെയാണ്‌ ശ്രീവാസ്‌തവയെ പുതിയ കമ്മീഷ്‌ണറായി നിയമിച്ചത്‌.

കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എന്‍ ശ്രീവാസ്‌തവയെ ഡല്‍ഹിയിലെ ക്രമസമാധാനത്തിന്റെ സ്‌പെഷ്യല്‍ കമ്മീഷ്‌ണറായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്‌ച നിയമിച്ചിരുന്നു. 

ഇതിന്‌ പിന്നാലെയാണ്‌ ഡല്‍ഹി പൊലീസ്‌ കമ്മീഷ്‌ണര്‍ പദവി കൂടി നല്‍കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക