Image

താഹ ഫസലിന്റെ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി തള്ളി

Published on 28 February, 2020
താഹ ഫസലിന്റെ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി തള്ളി

കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി കോഴിക്കോട്‌ പന്തീരാം കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകന്‍ താഹ ഫസലിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ എന്‍ ഐ എ കോടതി തളളി.

താഹ ഫസലിനൊപ്പം സിപി എം പ്രവര്‍ത്തകനും നിയമ വിദ്യാര്‍ഥിയുമായ അലന്‍ ഷുഹൈബിനെയും നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു. 

എന്നാല്‍ അലന്‍ എന്‍ ഐ എ കോടതിയില്‍ ജാമ്യഹരജി നല്‍കിയിരുന്നില്ല.താഹ ഫസലിന്‌ ജാമ്യം നല്‍കരുതെന്ന്‌ എന്‍ ഐ എ അന്വേഷണം സംഘം കോടതിയില്‍ വാദിച്ചിരുന്നു.

പ്രതികളില്‍ നിന്നും പോലിസ്‌ പിടിച്ചെടുത്തുവെന്നു പറയുന്ന പുസ്‌തകങ്ങള്‍,ലഘുലേഖകള്‍ അടക്കമുള്ളവയും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. 

ജാമ്യം നല്‍കിയാല്‍ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്ന അന്വേഷണ സംഘത്തിന്റെ വാദം പരിഗണിച്ചാണ്‌ താഹ ഫസലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്‌.കഴിഞ്ഞ ഡിസംബര്‍ 20 നാണ്‌ കേസ്‌ എന്‍ ഐ എ ഏറ്റെടുത്തത്‌.

തുടര്‍ന്ന്‌ കോടതിയില്‍ ഹാജരാക്കി ഇരുവരെയം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ റിമാന്റു ചെയ്‌തിരുന്നു. ഇതിനിടയില്‍ ഇരുവരെയും എന്‍ ഐ എ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തിരുന്നു.

മാവോവാദി ബന്ധം ആരോപിച്ച്‌ കഴിഞ്ഞ നവംബര്‍ ഒന്നിനാണ്‌ അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട്‌ പന്തീരാങ്കാവില്‍ പോലിസ്‌ കസറ്റഡിയില്‍ എടുക്കുന്നത്‌ തുടര്‍ന്ന്‌ യുഎപിഎ ചുമത്തി ഇരുവരേയുംഅറസ്റ്റു ചെയ്യുകയായിരുന്നു. 

ഇവരുടെ ബാഗില്‍ നിന്ന്‌ മാവോവാദി അനൂകൂല ലഘുലേഖകളും വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ പെന്‍ഡ്രൈവും ലാപ്‌ടോപ്പും സിം കാര്‍ഡും നിരോധിത മാവോവാദി സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തുവെന്നായിരുന്നു പോലിസ്‌ പറഞ്ഞത്‌.

തുടര്‍ന്ന്‌ റിമാന്റില്‍ കഴിഞ്ഞുവരുന്ന ഇരുവരും ജാമ്യം തേടി കോഴിക്കോട്‌ ജില്ലാ കോടതിയിലും പിന്നീട്‌ ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.കഴിഞ്ഞ ഡിസംബര്‍ 20 നാണ്‌ കേസ്‌ എന്‍ ഐ എ ഏറ്റെടുത്തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക