Image

കണ്ണൂരിനെ ഞെട്ടിച്ച്‌ പെണ്‍കൊട്ടേഷന്‍ സംഘം, പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കൊട്ടേഷന്‌ പിന്നില്‍ 22 കാരി

Published on 28 February, 2020
കണ്ണൂരിനെ ഞെട്ടിച്ച്‌ പെണ്‍കൊട്ടേഷന്‍ സംഘം, പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച  കൊട്ടേഷന്‌ പിന്നില്‍ 22 കാരി
കണ്ണൂര്‍:  പട്ടാപ്പകല്‍ കണ്ണൂര്‍ നഗരത്തെ ഞെട്ടിച്ചു കൊണ്ട്‌ വ്യാപാരിയെ തട്ടിക്കൊണ്ട്‌ പോകാനെത്തിയ സംഘത്തെ പൊലീസ്‌ നാടകീയമായി പിടികൂടി.  ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്നത്‌. 

ഇരുപത്തിരണ്ട്‌കാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഈ കൃത്യം ഏറ്റെടുത്തതെന്നാണ്‌ പൊലീസ്‌ കണ്ടെത്തല്‍. 

പണം ഇടപാട്‌ സംബന്ധിച്ച്‌ സ്ഥലത്തെ ഒരു വ്യാപാരിയെ ആക്രമിക്കാനായി കൊട്ടേഷന്‍ സംഘം എത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പൊലീസ്‌ സംഭവസ്ഥലത്തെത്തിയതോടെയാണ്‌  സംഘത്തെ പിടികൂടാനായത്‌.

 പൊലീസ്‌ അതിസമര്‍ത്ഥമായി പ്രതികളെ പിടികൂടുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. എന്നാല്‍ പൊലീസ്‌ ഓപ്പറേഷനിടെ കൊട്ടേഷന്‍ ഗ്രൂപ്പിലെ ചിലര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ സംഘത്തിന്റെ തലപ്പത്തുള്ള പെണ്‍കുട്ടിയും രക്ഷപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരിയുടെ വിവാഹം നടന്ന ഓഡിറ്റോറിയത്തിന്റെ വാടകയുമായി ബന്ധപ്പെട്ടു 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്‌നമുണ്ടായിരുന്നു. 

എന്നാല്‍ ഈ കാരണം കൊണ്ടു മാത്രം പട്ടാപ്പകല്‍ ഇത്തരമൊരു കൃത്യം നടത്താന്‍ സംഘം പ്ലാന്‍ ചെയ്യുമോ എന്ന്‌ പൊലീസ്‌ വിശ്വസിക്കുന്നില്ല.

 അതേ സമയം പൊലീസില്‍ പരാതി നല്‍കാന്‍ വ്യാപാരി ഇതുവരെയും തയ്യാറായിട്ടില്ല. അതിനാല്‍ പൊലീസുകാരെ ആക്രമിച്ചെന്ന്‌ വകുപ്പിലാണ്‌ കേസെടുത്തിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക