Image

കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ണു; കോ​ട്ട​യ​ത്ത് ര​ണ്ടു പേ​ര്‍ മ​രി​ച്ചു

Published on 28 February, 2020
കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ണു; കോ​ട്ട​യ​ത്ത് ര​ണ്ടു പേ​ര്‍ മ​രി​ച്ചു
കോ​ട്ട​യം: അ​യ​ര്‍​ക്കു​ന്നം പു​ന്ന​ത്ര ക​മ്ബ​നി​ക്ക​ട​വി​ല്‍ കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​ര്‍ മ​ണ്ണി​ടി​ഞ്ഞു വീ​ണ് മ​രി​ച്ചു. പു​ന്ന​ത്ര സ്വ​ദേ​ശി​ക​ളാ​യ ജോ​യ്(49), സാ​ജു(44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ണ​റി​ന്‍റെ റിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. മ​ണ്ണി​ന് ബ​ല​ക്കു​റ​വാ​യ​തി​നാ​ല്‍ ബ​ലം വ​രു​ത്തു​ന്ന​തി​നാ​യാ​ണ് കി​ണ​റ്റി​ല്‍ റിം​ഗ് ഇ​റ​ക്കി​യ​ത്. ഇ​തി​നി​ടെ കി​ണ​റ്റി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്സും ചേ​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്ത​ത്. ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും ര​ണ്ടാ​മ​ത്തെ​യാ​ളു​ടെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക