Image

വിദ്വേഷപ്രസംഗം: രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു

Published on 28 February, 2020
വിദ്വേഷപ്രസംഗം: രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു

ഡല്‍ഹി കലാപം സംബന്ധിച്ച വിദ്വേഷപ്രസംഗങ്ങളില്‍ പ്രതിപക്ഷനേതാക്കളുടെ പേരിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേസുകള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഡല്‍ഹി പോലീസിനും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചു.


കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എം.പി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എ ഐ എ ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി, എ.എ.പി നേതാവ് വരിസ് പത്താന്‍ എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസയച്ചത്. ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടന നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഇവര്‍ക്കെതിരെ അന്വേണത്തിന് കോടതി നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ആക്ടിവിസ്റ്റ് ഹര്‍ഷ് മന്ദര്‍, ആര്‍.ജെ സയേമ, നടി സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള സമാനമായ ഹര്‍ജിയിലും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Join WhatsApp News
Indian American 2020-02-28 06:50:55
നല്ല കോടതി. കോടതി ആയാൽ ഇങ്ങനെ വേണം. കലാപമൊക്കെ ശമിച്ചു എല്ലാം മറന്നു കഴിയുമ്പോൾ കോടതി കേസ് പരിഗണിക്കും. ബെസ്റ് , മോദിയുടെ രാജ്യം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക