Image

ഹൈപ്പില്‍ കൊണ്ടെത്തിച്ച മലയാളികള്‍ തന്നെ ട്രോളി താഴേക്കിട്ടത് എന്തിനെന്ന് മനസിലാകുന്നില്ല? പ്രിയ വാര്യര്‍ പറയുന്നു

Published on 28 February, 2020
ഹൈപ്പില്‍ കൊണ്ടെത്തിച്ച മലയാളികള്‍ തന്നെ ട്രോളി താഴേക്കിട്ടത് എന്തിനെന്ന് മനസിലാകുന്നില്ല? പ്രിയ വാര്യര്‍ പറയുന്നു

കണ്ണിറുക്കലിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രിയ. എന്നാല്‍ ഹൈപ്പില്‍ കൊണ്ടെത്തിച്ച മലയാളികള്‍ തന്നെ പ്രിയയെ ട്രോളി താഴേക്കിട്ടുവെന്ന ചോദ്യത്തിന് പ്രിയ നല്‍കിയ മറുപടി ഇതാണ്. എനിക്ക് തന്നെ അറിയില്ല, എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് നല്‍കിയതെന്ന്. ഞാന്‍ തന്നെ ആലോചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോയെന്ന് ചിരിയോടെ പ്രിയ പറയുന്നു. ഞാനിപ്പോള്‍ എന്ത് പറഞ്ഞാലും തള്ളലാണെന്നേ പറയൂ.


ഞാന്‍ എല്ലാത്തിനെയും പോസറ്റീവായിട്ടേ എടുത്തിട്ടുള്ളൂവെന്നും പ്രിയ പറയുന്നു. 2020 ല്‍ തന്റെ പുതിയ ചിത്രങ്ങള്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം പറയുന്നു. വെറുപ്പിക്കുന്നത് എന്റെ സംസാരം തന്നെയാണ്. ഞാനിങ്ങനെ നിര്‍ത്താതെ സംസാരിക്കുന്ന ആളാണെന്നും പ്രിയ വാര്യര്‍ പറയുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഏപ്രിലില്‍ റിലീസിനെത്തുമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു. ഒരുനല്ല തിരക്കഥ വന്നാല്‍ മാത്രമേ ഇനി മലയാളം സിനിമ ചെയ്യുകയുള്ളു എന്നും പ്രിയ വ്യക്തമാക്കി. പ്രിയ വാര്യരും റോഷനും ഡേറ്റിംഗിലാണോ എന്ന ചോദ്യത്തിന് പ്രിയ ഒഴിഞ്ഞുമാറി. നാഷണല്‍ മീഡിയയില്‍ വരെ നമ്മള്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും പിന്നെയാണോ ഇവിടെയെന്നും പ്രിയ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക