Image

നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ട് പറയുക; സ്വന്തം ഫോണ്‍ നമ്ബര്‍ പരസ്യമാക്കി മഞ്ജു പത്രോസ്

Published on 28 February, 2020
നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ട് പറയുക; സ്വന്തം ഫോണ്‍ നമ്ബര്‍ പരസ്യമാക്കി മഞ്ജു പത്രോസ്

ബിഗ്‌ബോസ് മലയാളം രണ്ടാം സീസണ്‍ പുരോഗമിക്കുന്നതിനിടെ പുറത്തിറങ്ങിയ താരം മഞ്ജു പത്രോസ് സോഷ്യല്‍മീഡിയയുടെ ആക്രമണങ്ങള്‍ക്ക് ഇപ്പോഴും ഇരയായി കൊണ്ടിരിക്കുകയാണ്. ബിഗംബോസ് ഷോയ്ക്കിടയില്‍ ഏറ്റവും കൂടുതല്‍ തമ്മില്‍ തല്ലിയ രണ്ടുപേരായിരുന്നു മഞ്ജു പത്രോസും രജിത് കുമാറും. ഏറെ ആരാധകരുള്ള രജിത് കുമാറിനെ എതിര്‍ത്തതാണ് സോഷ്യല്‍മീഡിയ മഞ്ജുവിനെ ടാര്‍ഗറ്റ് ചെയ്യാന്‍ സാഹചര്യമൊരുക്കിയത്.


എങ്കിലും, തമ്മിലടിയും പരിഭവവും പിണക്കങ്ങളുമെല്ലാം പറഞ്ഞ് തീര്‍ത്ത ശേഷമായിരുന്നു മഞ്ജു ബിഗ് ബോസില്‍ നിന്നും മടങ്ങിയത്. രജിത്തിനോട് വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും സാഹചര്യങ്ങളിലുള്ള പ്രതികരണം മാത്രമായിരുന്നു അതെന്നും മഞ്ജു വ്യക്തമാക്കി.


ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അവരുടെതായ കൂട്ടായ്മകളിലും കലാപ്രവര്‍ത്തനങ്ങളിലും വീണ്ടും സജീവമാവുകയാണ് മഞ്ജു. അതിനിടയില്‍ തനിക്കെതിരെ നടക്കുന്ന വ്യക്തിയധിക്ഷേപങ്ങളെ കുറിച്ച്‌ പറയുകയാണ് മഞ്ജു.

'ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ ബിഗ്ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നത് .വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വരുമ്ബോള്‍ അറിയുന്നത് ഞാന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നിരിക്കുന്നു എന്നതാണ്.എന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ ഞാന്‍ അല്ല ഉപയോഗിക്കുന്നത് .. എന്റെ സുഹൃത്തുക്കള്‍ ആണ് .. അതിനാല്‍ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയുക …എന്റെ ഫോണ്‍ നമ്ബര്‍ ..' ഇതാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക