Image

ദേവനന്ദയ്ക്ക് നാടിന്റെ ബാഷ്പാഞ്ജലി ; അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍

Published on 28 February, 2020
ദേവനന്ദയ്ക്ക് നാടിന്റെ ബാഷ്പാഞ്ജലി ; അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍

കൊല്ലം : ഇളവൂരില്‍ മരിച്ച ആറ് വയസുകാരി ദേവനനന്ദയെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത് ആയിരങ്ങള്‍. ദേവനന്ദയ്ക്ക് അന്ത്യമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. 


പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്ബതികളുടെ മകളാണ് ദേവനന്ദ. കുട്ടിയെ ഇന്നലെ രാവിലെയാണ് കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ദേവനന്ദ അമ്മയുടെ അരികില്‍ വരികയും ചെയ്തിരുന്നു.


അല്‍പസമയത്തിന് ശേഷം അമ്മ വന്നു നോക്കുമ്ബോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി പൊലീസും സോഷ്യല്‍ മീഡിയയും ഒരുപോലെ അണിനിരന്ന കാഴ്ചയാണ് കണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക