Image

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 7ന്

Published on 28 February, 2020
ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 7ന്
വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് എന്നും നേതൃത്വം നല്‍കുന്ന ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ലോകപ്രാര്‍ത്ഥനാദിനം മാര്‍ച്ച് 7ന് നടത്തും. ലോകമെമ്പാടുമുള്ള വനിതകള്‍ ഈ ദിനത്തില്‍, ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വിമോചനത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസം അവരുടെ ആരോഗ്യസംരക്ഷണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍, ദൈവകൃപയില്‍ അവരെ സംരക്ഷിക്കുന്നതിനും മറ്റുമായി പ്രാര്‍ത്ഥനകള്‍ നടത്തും ലോകപ്രാര്‍ത്ഥനാദിന കൗണ്‍സില്‍ എല്ലാവര്‍ഷവും ഒരു രാജ്യത്തെ ഇതിലേക്കായി തിരഞ്ഞെടുക്കും. ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം സിംബാവെ ആണ് സിംബാവെ എന്ന രാജ്യത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍, പരിഹരിക്കപ്പെടുവാനാണ് പ്രധാന പ്രാര്‍ത്ഥന.

യോഹന്നാന്റെ സുവിശേഷം 5-ാം അദ്ധ്യായം 2-9 വരെയുള്ള വാക്യത്തിന്റെ അടിസ്ഥാനത്തില്‍ 'എഴുന്നേറ്റ് കിടക്ക എടുത്തു നടക്ക' എന്ന ആപ്തവാക്യമാണ് പ്രധാന ചര്‍ച്ചക്കായി തിരഞ്ഞെടുത്തിരിക്കുന്നത് 
സൗത്ത് വെസ്റ്റ് ഭദ്രാസന വനത സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ശ്രീമതി രൂപാ ജോണ്‍ ആണ് ഈ വര്‍ഷത്തെ മുഖ്യസന്ദേശം നല്‍കുന്നത്.
ചിക്കാഗോയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ 9.30 ന് പരിപാടികള്‍ ആരംഭിക്കും.

(6099 N.Northcott Ave.) ചെയര്‍മാനായി റവ.ഡോ.ഭാനു ശാമുവേലും ജനറല്‍ കണ്‍വീനര്‍ ആയി സൂസമ്മ തോമസും പ്രവര്‍ത്തിക്കുന്നു. ഫാ.ഹാം ജോസഫ്(പ്രസിഡന്റ്), ജാസ്മിന്‍ ഇമ്മാനുവേല്‍, ആന്റോ കവലക്കല്‍(സെക്രട്ടറി), ഏലിയാമ്മ പുന്നൂസ് (ജോയിന്റ് സെക്രട്ടറി), ഏബ്രഹാം വറുഗീസ്(ട്രഷറാര്‍) എന്നിവരും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ലോക പ്രാര്‍ത്ഥനാദിനത്തിന്റെ ആവശ്യം മനസ്സിലാക്കി എക്യൂമെനിക്കല്‍ കൂട്ടായ്മയിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നും വിശ്വാസികള്‍ പങ്കെടുത്ത് ഇതൊരു വന്‍ വിജയമാക്കണമെന്ന് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വികാരിയുമായ ഫാ.ഹാം ജോസഫ് അറിയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക