Image

ബദാം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയുമോ

Published on 28 February, 2020
ബദാം കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയുമോ
പോഷകങ്ങളുടെ കലവറയായ ബദാം വണ്ണം കുറയ്ക്കാനും ആരോഗ്യം വര്‍ധിപ്പിക്കാനുമൊക്കെ നാം കഴിക്കാറുണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുമോ എന്ന സംശയത്തിനു വിരാമം.  കൊളസ്‌ട്രോള്‍ കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മികച്ച ഔഷധം കൂടിയാണ് ഇത്. സ്ത്രീകള്‍ ഉറപ്പായും ശീലിക്കേണ്ട ഒന്നാണ് ബദാം. 

പോഷകസമ്പന്നം  വൈറ്റമിന്‍ ഇ, ഫൈബര്‍, പ്രോട്ടീന്‍, മഗ്‌നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ബദാം. ഇതിലെ വൈറ്റമിന്‍ ഇ–ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉണ്ട്.  പ്രിമെച്വര്‍ ഏജിങ് തടയാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല ബദാം സ്ഥിരമായി കഴിച്ചാല്‍ അല്‍സ്‌ഹൈമേഴ്‌സ് പോലെയുള്ള രോഗങ്ങളെ തടയാനും സാധിക്കും. മഗ്‌നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും മൂഡ് മാറ്റങ്ങളെ ക്രമപ്പെടുത്താനും സഹായിക്കും.

ആന്റിഓക്‌സിഡന്റ്‌സ്  ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ബദാം.  2.5 ഔണ്‍സ് ബദാം സ്ഥിരമായി കഴിക്കുന്നവരില്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വളരെ കുറവായിരിക്കും.

പ്രിബയോട്ടിക്‌സ്  പ്രിബയോട്ടിക്‌സ് ധാരാളം അടങ്ങിയതാണ് ബദാം. ഇത് ഗട്ട് ഹെല്‍ത്തിനും ഗുണം ചെയ്യും. ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാം സഹായിക്കും.

ഹൃദയാരോഗ്യം  ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ബദാം. ഇതില്‍ പൂരിത കൊഴുപ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ ധാരാളമുണ്ട്. ഇവയൊക്കെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

ഭാരം കുറയ്ക്കാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള അമിത ആര്‍ത്തി കുറയ്ക്കാനും ബദാം സഹായിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക