Image

ക്വാഡന് ലഭിച്ച ലഭിച്ച 4,75,000 ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കും

Published on 28 February, 2020
ക്വാഡന് ലഭിച്ച ലഭിച്ച 4,75,000  ഡോളര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കും
സിഡ്‌നി: ഉയരക്കുറവിന്‍െറ പേരില്‍ സഹപാഠികളുടെ പരിഹാസമേറ്റ് വിതുമ്പി ലോകത്തിന്‍െറ ശ്രദ്ധനേടിയ ഒമ്പതു വയസ്സുകാരന്‍ ക്വാഡന് സംഭാവനയായി ലഭിച്ച 4,75,000 യു.എസ് ഡോളര്‍ (ഏകദേശം 3.40 കോടി രൂപ) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കും.

ക്വാഡനും മാതാവിനും ഡിസ്‌നിലാന്‍ഡ് കാണുന്നതിനും മറ്റുമായി ലഭിച്ച തുകയാണ്, തങ്ങളുടെ സ്വകാര്യ ആഹ്ലാദങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരെ സഹായിക്കാന്‍ നീക്കിവെക്കുന്നത്. ക്വാഡന്‍െറ മാതൃസഹോദരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സഹപാഠികളുടെ പരിഹാസത്തില്‍ ഹൃദയം നുറുങ്ങി മരിക്കാനാഗ്രഹിക്കുന്നുവെന്ന് വിതുമ്പിയ കുഞ്ഞു ക്വാഡന്‍െറ വിഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.

അമേരിക്കന്‍ ഹാസ്യതാരം ബ്രാഡ് വില്യംസിന്‍െറ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ പിരിവില്‍ 4,75,000 യു.എസ് ഡോളറാണ് പിരിഞ്ഞുകിട്ടിയത്. തന്‍െറ മകനേറ്റ പരിഹാസംപോലെ എത്രയോ പേര്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നും അത്തരം സംഭവങ്ങള്‍ക്കിരയാവുന്നവരെ സഹായിക്കാന്‍ ജീവകാരുണ്യസംഘടനകള്‍ വഴി തുക ചെലവഴിക്കാമെന്നുമാണ് ക്വാഡന്‍െറ മാതാവ് പറഞ്ഞതെന്ന് സഹോദരി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക