Image

ഇറാന്‍ വൈസ് പ്രസിഡന്‍റിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

Published on 28 February, 2020
ഇറാന്‍ വൈസ് പ്രസിഡന്‍റിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ടെഹ്‌റാന്‍: ആരോഗ്യ സഹമന്ത്രിക്ക് പിറകെ ഇറാന്‍ വൈസ് പ്രസിഡന്‍റിനും കോവിഡ് ബാധ സ്ഥിരീകരിച്ചു. വനിതകുടുംബക്ഷേമകാര്യങ്ങള്‍ക്കായുള്ള വൈസ് പ്രസിഡന്‍റ് മഅ്‌സൂമ ഇബ്തികാറിനാണ് രോഗം സ്ഥിരീകരിച്ചത്. 1979ല്‍ തെഹ്‌റാനിലെ യു.എസ് എംബസി പിടിച്ചെടുത്ത ബന്ദികളുടെ വക്താവെന്ന നിലയില്‍ ഇംഗ്ലീഷില്‍ സംസാരിച്ച് മഅ്‌സൂമ ലോകശ്രദ്ധ നേടിയിരുന്നു. രോഗം ബാധിച്ച ആരോഗ്യ സഹമന്ത്രി ഇറാജ് ഹരിര്‍ച്ചി ഏകാന്ത നിരീക്ഷണത്തിലാണ്.

അതിനിടെ, രോഗ വ്യാപാനം തടയുന്നതിനായി തലസ്ഥാനമായ തെഹ്‌റാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളിയാഴ്ച ജുമുഅക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 22 പേര്‍ മരിച്ചതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ഇര്‍ന അറിയിച്ചു. 141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 31 പ്രവശ്യകളില്‍ 20ലും രോഗം വ്യാപിച്ചിട്ടുണ്ട്. 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ശിയ വിശുദ്ധ നഗരമായ ഖുമ്മിലാണ് ഏറ്റവുമധികമുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക