Image

കൊറോണ വൈറസ്: ലോകം പ്രതിസന്ധിയില്‍, പ്രതീക്ഷ അമേരിക്കയില്‍ (ബി ജോണ്‍ കുന്തറ)

Published on 28 February, 2020
കൊറോണ വൈറസ്: ലോകം പ്രതിസന്ധിയില്‍, പ്രതീക്ഷ അമേരിക്കയില്‍ (ബി ജോണ്‍ കുന്തറ)
ഇതിനോടകം കൊറോണ അണുബാധ 50-ല്‍ അധികം രാജ്യങ്ങളിലെയ്ക്ക് എത്തിയിരിക്കുന്നു. ചൈനയില്‍തന്നെ 80000 ത്തോളം കേസുകള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. അതില്‍ 2800 നടുത്തുമരണം.

ചൈനയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതേപടി വിശ്വസിക്കുന്നതിനും സാധ്യമല്ല എന്നതാണ് പലേ മറ്റു ലോക നേതാക്കളുടെയും നിഗമനം.

ഈ പുതിയ രോഗത്തിന് ഒരു ചികിത്സ നിലവില്‍ ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം. നിരവധി ശാസ്ത്രജ്ഞര്‍ പരിശ്രമിക്കുന്നു. എന്നാല്‍ ഒരു മരുന്ന് എന്നു പുറത്തുവരുമെന്നതില്‍ തീര്‍ച്ചയൊന്നുമില്ല. ജാഗ്രത പാലിക്കുക, പ്രതിരോധ നടപടികള്‍ സ്വീകരിക്കുക അതല്ലാതെ.

ലോക ഓഹരി വിപണി മാര്‍ക്കെറ്റില്‍ വലിയ ഭീതി. നാം അത് ന്യൂയോര്‍ക് വാള്‍സ്ട്രീറ്റില്‍ കാണുന്നു. പൊതുവെ എല്ലാ വ്യവസായങ്ങളെയും ഇത് ബാധിക്കും. കാരണം ചൈന, ആഗോളതലത്തില്‍നിരവധി വ്യവസായശാലകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ പലേ പാര്‍ട്ടുകളുടെയും നിര്‍മ്മാതാക്കളാണ്. നിരവധി വ്യവസായ ശാലകള്‍ ഈ വൈറസ് ഭീതിയില്‍ അടക്കപ്പെട്ടിരിക്കുന്നു. ഇതിനെ 'സപ്ലൈ ചെയിന്‍' എന്നു വിളിക്കുന്നു.

അമേരിക്ക കൂടാതെ മറ്റു നിരവധി രാജ്യങ്ങളില്‍ ഫാക്ടറികള്‍ പാര്‍ട്ട്‌സു കിട്ടാതെ സ്തംഭനാവസ്ഥയില്‍ എത്തും. അതിന്റ്റെ പരിണിത ഫലം ഞാനിവിടെ വിവരിക്കേണ്ട കാര്യമില്ല. ഇത്, എല്ലാ പ്രധാന സമ്പദ് വ്യവസ്ഥകളെയും പിടിച്ചു കുലുക്കും.

പരസ്പരം കുറ്റം ചാരേണ്ട സമയമല്ലിത്. ഒന്നാമത് ഈ വൈറസ് ഡൊണള്‍ഡ് ട്രമ്പ് ഭരിക്കുന്ന അമേരിക്കയിലോ, മോദിയുടെ ഇന്ത്യ പോലുള്ള അമിത ജനസാന്ദ്രതയുള്ള ഒരു രാജ്യത്തില്‍ നിന്നോ ഉടലെടുത്തതല്ല. ക്‌സി ജിങ്ങ് പിങ്ങ് ഭരിക്കുന്ന ചൈനയില്‍ നിന്നും. ഇപ്പോഴും ഈ രാജ്യം വൈറസിന്റ്റെ ഉത്ഭവത്തെക്കുറിച്ചു സുത്രാര്യമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.

അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ തികഞ്ഞ ജാഗ്രതയില്‍. രണ്ടു മാസങ്ങള്‍ക്കപ്പുറമാണ് ഔദ്യോഗികമായി ഈ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലോക ശ്രദ്ധയില്‍ വരുന്നത്. എന്നാല്‍ ഇത് ചൈനയില്‍ നിന്നും ആയതിനാല്‍ എന്നായിരുന്നു ഇതിന്റ്റെ തുടക്കമോ കാരണമോ എന്ന് ആര്‍ക്കും അറിഞ്ഞുകൂടാ

വിവരങ്ങള്‍ വെളിയില്‍ വരുന്നതിനു മുന്‍പേ ഇത് യാത്രക്കാര്‍ മുഖേന നിരവധി രാജ്യങ്ങളില്‍ എത്തിയിരിക്കും എന്നതില്‍ സംശയം വേണ്ട. അമേരിക്ക തുടക്കത്തിലേ ചൈനയില്‍ നിന്നുമുള്ള വിമാനയാത്രകള്‍മുടക്കി. എന്നിരുന്നാല്‍ത്തന്നെയും ചൈനയില്‍ നിന്നും മാത്രമേ ഈ വൈറസ് വരൂ എന്നും പറയുവാന്‍ പറ്റില്ല.

പ്രധാന വിമാനത്താവളങ്ങളില്‍, പുറത്തുനിന്നുംഇവിടെ വന്നിറങ്ങുന്നവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ സെന്റ്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ കൂടാതെ നിരവധി പരീക്ഷണ ശാലകള്‍ മുഴുവന്‍ രാപകല്‍ മരുന്നു കണ്ടുപിടിക്കുന്നതിന് ശ്രമിക്കുന്നു. രായ്ക്കുരാമാനം നടക്കുന്ന ഒരു കാര്യമല്ലിത്.

മൃഗങ്ങളിലുള്ള പരീക്ഷണം വിജയിക്കാതെ മനുഷ്യന് നല്‍കുവാന്‍ പറ്റുമോ?

മുകളില്‍ സൂചിപ്പിച്ച വ്യവസായ രംഗത്തെ മാത്രമല്ല ഈ വൈറസ് ബാധ പ്രതികൂലമായി ബാധിക്കുവാന്‍ പോകുന്നത്. അന്താരാഷ്ട യാത്രകളും വിനോദസഞ്ചാരവും. ആപ്പിള്‍, ആമസോണ്‍, പോലുള്ള വമ്പന്‍ സ്ഥാപനങ്ങള്‍ ദിനംപ്രതി എത്രമാത്രം പണം വിമാനക്കമ്പനികള്‍ക്ക് നല്‍കുന്നു. അതുപോല തന്നെ എയര്‍ലൈനുകളടെ എത്രയോ വിലപ്പെട്ട വിമാനങ്ങള്‍ പറക്കാതായിരിക്കുന്നു.

അമേരിക്ക തീര്‍ച്ചയായും ഇതിനൊരു പ്രധിവിധി താമസിയാതെ കണ്ടുപിടിച്ചിരിക്കും. ഇവിടെ ഇതിനോടകം കൊറോണ വൈറസ്സില്‍ നിന്നും ആളപായം ഒന്നും സംഭവിച്ചിട്ടില്ല. എന്നിരുന്നാല്‍ത്തന്നെയും പൊതുവെ, ഭീതി, പരിഭ്രാന്തിനില നില്‍ക്കുന്നു.

അമേരിക്ക ഇതുപോലുള്ള നിരവധി രാജ്യന്തര ആരോഗ്യ പ്രശ്‌നങ്ങളെ നേരിട്ടിട്ടുണ്ട്. എയിഡ്‌സ് മുതല്‍ ഇബോളാ എല്ലാം പുറമെനിന്നും വന്നവ. എന്നാല്‍ ഈ രാജ്യം ഒരു മടിയും കാട്ടാതെ മുഴുവന്‍ ശക്തിയോടെ രംഗത്തിറങ്ങി പ്രതിവിധികള്‍ കണ്ടുപിടിച്ചു.

ഒരു വിധത്തില്‍, ഈ അടുത്ത കാലങ്ങളില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ഭീതിപരത്തുന്നകൊറോണാ വൈറസിനെ നേരിടുന്നതിന് പ്രസിടന്റ് ട്രമ്പ് നയിക്കുന്ന സംഘത്തിനു സാധിക്കും എന്നതില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കാം. കാരണം ട്രമ്പ് ഒരു കാര്യം നടപ്പില്‍ വരുത്തുന്നതിന് നൂറു പേരുടെ അനുവാദത്തിനൊന്നും നോക്കിനില്‍ക്കില്ല. വേണ്ടതെന്നു തോന്നിയാല്‍ ഭയമില്ലാതെ തീരുമാനങ്ങള്‍ എടുക്കും. എതിര്‍ കക്ഷികളും അവരെ തുണക്കുന്ന മാധ്യമങ്ങളും ഇവിടെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന രീതികള്‍ കാണുമ്പോള്‍ അവരോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ.

കൊറോണ വൈറസ്: ലോകം പ്രതിസന്ധിയില്‍, പ്രതീക്ഷ അമേരിക്കയില്‍ (ബി ജോണ്‍ കുന്തറ)
Join WhatsApp News
Boby Varghese 2020-02-28 12:18:44
Corona Virus is dangerous and destructive. But the Democrats in this country are worse. They love to see several thousand of us dead because of this virus so that they can weaponize Corona Virus against our President. Several of the leaders of the Democrat party were openly calling for a recession to hit our country so that they can use that to defeat Trump.
Pride before fall 2020-02-28 13:27:30
Trump should build a big wall to prevent the virus from entering into America.
ബിയറിനും ഗതികേട് 2020-02-28 13:38:30
കൊറോണ വയറസിനെ നേരിടാൻ ഉള്ള ചുമതല v.p പെൻസിനു ആണ്. ഇദ്ദേഹം സയിൻസിൽ വിശ്വസിക്കുന്ന ആൾ അല്ല. ഗവർണർ ആയിരുന്ന സമയത്തു HIV പടർന്നതിനെ എങ്ങനെ കൈകാര്യം ചെയിതു എന്ന് നെറ്റിൽ നോക്കുക. സ്ത്രികളെ പേടിയാണ്. ഒറ്റക്ക് ഒരു സ്ത്രിയുടെ കൂടെ ഇരിക്കില്ല. കൊറോണ ഒരു മെക്സിക്കന്‍ സ്ത്രി ആണ് എന്നാണ് പൊതുവേ ട്രംപന്മ്മാര്‍ കരുതുന്നത്. കൊറോനയെ നേരിടാന്‍ ഏപ്പിച്ചാല്‍ അനേകര്‍ കുരച്ചു ചാവും. കൊറോണ ബാധയുടെ കണക്കുകൾ ഇയാളുടെ സമ്മതം ഇല്ലാതെ പുറത്തു വിടരുത് എന്ന് ന്യൂസ് മീഡിയക്ക് താകീത് കൊടുത്തു. അമേരിക്ക ഫാസിസ്റ്റ് രീതിയിൽ ആയി. റെസ്റ്റോറന്റിൽ ചെന്നപ്പോൾ തീൻ മേശയിൽ ഉണ്ടായിരുന്ന -Aunt ജമാമ പാൻ കേക്ക് സിറപ്പ് മാറ്റിച്ചു എന്നും തമാശ ഉണ്ട്. സ്റ്റോക് മാർക്കറ്റ് താഴെ നിന്നാൽ ട്രംപ് തോൽക്കും എന്ന പേടി എത്ര പേരെ കൊല്ലും? ട്രമ്പന്മാർ പൊതുവെ വാക്സിനേഷൻ എന്ത് ആണ് എന്ന് അറിവില്ലാത്തവർ എങ്കിലും അതിനെ എതിർക്കുന്നു.മെക്സിക്കോയിൽ ഉണ്ടാക്കുന്ന കൊറോണ ബിയറും വയറസ്സും തമ്മിൽ ബന്ധം ഇല്ല എങ്കിലും കൊറോണ ബിയർ കുടി പല ട്രമ്പറും നിറുത്തി.
Jose 2020-02-29 06:54:08
TRUMP (shhhhhhhh- I need to appropriate 5 billion for the virus research, where should I begin?......hmmm) Trump. "Hey Democrats, I want 2.5 billion for the research" Democrats (consults with their coverass.... shhhhhh) DEMOCRATS "that is too low. We need you to appropriate 5 billion" TRUMP (Winks at you and say) " Am I a genius or what?"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക