Image

കാളിദാസ് ജയറാമിന്റെ നായികയായി മിയ; പുതിയ ചിത്രത്തിന് തുടക്കം

Published on 28 February, 2020
കാളിദാസ് ജയറാമിന്റെ നായികയായി മിയ; പുതിയ ചിത്രത്തിന് തുടക്കം
കാളിദാസ് ജയറാം കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രത്തിന് തുടക്കം. നവാഗതനായ വിനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സിനിമയുടെ പൂജയില്‍ ലാല്‍ ജോസ്, ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു.

മിയ ജോര്‍ജ്, പുതിയ മുഖം റിയ എന്നിവരാണ് നായികമാര്‍. ചിത്രത്തിന്റെ തിരക്കഥയും വിനില്‍ തന്നെയാണ്. സംഭാഷണം വിന്‍സെന്റ് വടക്കന്‍. സംഗീതം ഗിബ്രാന്‍. ശ്രീജിത്ത് കെ.എസ്, ബ്ലെസ്സി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക