Image

ഒളിമ്പിക് ചാമ്പ്യനായ ചൈനീസ് നീന്തല്‍ താരം സണ്‍ യാങ്ങിന് എട്ടു വര്‍ഷം വിലക്ക്

Published on 28 February, 2020
ഒളിമ്പിക് ചാമ്പ്യനായ ചൈനീസ് നീന്തല്‍ താരം സണ്‍ യാങ്ങിന് എട്ടു വര്‍ഷം വിലക്ക്


ബെയ്ജിങ്: മൂന്നു തവണ ഒളിമ്പിക് ചാമ്പ്യനായ ചൈനയുടെ നീന്തല്‍ താരം സണ്‍ യാങ്ങിന് എട്ടു വര്‍ഷം വിലക്ക്. 2018 സെപ്തംബറില്‍ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ സഹകരിക്കാതെ പരിശോധകരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ നീന്തല്‍ ഫെഡറേഷനായ ഫിന താരത്തെ കുറ്റവമുക്തനാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീല്‍ അംഗീകരിച്ച കോടതി എട്ടു വര്‍ഷം 
വിലക്കേര്‍പ്പെടുത്തിയ നടപടി ശരിവെച്ചു.

2012 ലണ്ടന്‍ ഒളിമ്പിക്സില്‍ രണ്ടു സ്വര്‍ണവും 2016ലെ റിയോ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണവും നേടിയിട്ടുണ്ട് സണ്‍. 2018-ല്‍ സാമ്പിള്‍ ശേഖരിക്കാനെത്തിയ ഫിന അംഗങ്ങളെ സണ്‍ ചോദ്യം ചെയ്യുകയും ഇതിന് അനുവദിക്കാതിരിക്കുകയുമായിരുന്നു. ശേഖരിച്ച സാമ്പിള്‍ സണ്‍ നശിപ്പിക്കുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക