Image

ഫോമ മെട്രോ റീജിയന്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 18-നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥി

Published on 28 February, 2020
ഫോമ മെട്രോ റീജിയന്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 18-നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥി
ന്യൂയോര്‍ക്ക്: ഏപ്രില്‍ 18-നു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു നടത്തപ്പെടുന്ന ഫോമ മെട്രോ റീജിയന്‍ കണ്‍വന്‍ഷനില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.

മെട്രോ റീജിയനിലുള്ള എല്ലാ ഭാരവാഹികളും നേതാക്കളും പങ്കെടുക്കുന്ന പരിപാടിയില്‍ സാമൂഹിക- സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുഞ്ഞ് മാലിയില്‍ (516 503 8082), ജയിംസ് മാത്യു (718 344 0846), പൊന്നച്ചന്‍ (718 687 7627), സഖറിയാ കരുവേലി (516 286 6255), ഡോ. ജേക്കബ് തോമസ് (718 406 2541), ഫിലിപ്പ് മഠത്തില്‍ (917 459 7819).

വാര്‍ത്ത അയച്ചത്: പി.ആര്‍.ഒ ഫിലിപ്പ് മഠത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക