Image

നഞ്ചിയമ്മയുടെ പാട്ടില്‍ വികാരാധീനനായി സുരേഷ് ഗോപി, ഓര്‍മ വരുന്നത് ആ അമ്മയുടെ മുഖവും ഗ്രാമവും

Published on 29 February, 2020
നഞ്ചിയമ്മയുടെ പാട്ടില്‍ വികാരാധീനനായി സുരേഷ് ഗോപി, ഓര്‍മ വരുന്നത് ആ അമ്മയുടെ മുഖവും ഗ്രാമവും

അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ കേരളക്കര ഏറ്റെടുത്ത ഗായികയാണ് അട്ടപ്പാടി സ്വദേശി നഞ്ചിയമ്മ,. സിനിമ പുറത്തിറങ്ങും മുന്‍പ് തന്നെ ചിത്രത്തിലെ ഗാനം സൂപ്പര്‍ ഹിറ്റാവുകയായിരുന്നു. ഇപ്പോഴിത സുരേഷ് ഗോപി അവതാരകനായി എത്തുന്ന ഷോയായ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ ന‍ഞ്ചിയമ്മ എത്തിയിരിക്കുകയാണ്.


ന‍ഞ്ചിയമ്മ ആലപിച്ച ദൈവമകളെ എന്ന ഗാനം കേള്‍ക്കുമ്ബോള്‍ തന്റെ മനസ്സില്‍ എത്തുന്നത് മറ്റൊരു അമ്മയുടെ മുഖമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.നാന്‍ പെറ്റ മകനെ" എന്ന് വിളിക്കുന്ന അഭിമന്യുവിന്റെ അമ്മയെ ഓര്‍ത്ത് പോകും. ആ അമ്മയുടെ മുഖവും, ആ ഗ്രാമവും ഒരു നിമിഷം മനസിലൂടെ പോകും. അഭിമന്യുവിന്റെ അമ്മയ്ക്കും കുടുംബത്തിനും ഓരായിരം പ്രാര്‍ഥനകള്‍ നേരുന്നതായും സുരേഷ് ഗോപി പറഞ്ഞു. ന‍ഞ്ചിയമ്മ ആലപിച്ച പാട്ട് കേട്ട് സുരേഷ് ഗോപിയുടേയും പ്രേക്ഷകരുടേയും കണ്ണ് നിറയുകയായിരുന്നു.


സങ്കടം അടക്കി പിടിച്ച്‌ ഏറെ വിതുമ്ബലോടെയായിരുന്നു നഞ്ചയമ്മ പാട്ട് ആലപിച്ചത്. പാടിക്കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപി ഇവരുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുകയായിരുന്നു. അത്രവേഗം മലയാളി ജനതയ്ക്ക് മറക്കാന്‍ ആകാത്ത മുഖമാണ് അഭിമന്യൂവിന്റെ അമ്മ യുടേത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക