Image

നസ്രിയയുമായുള്ള ആ സീന്‍ ഞാന്‍ ചോദിച്ചു വാങ്ങിയത്! സ്ലോ മോഷന്‍ രംഗത്തെ കുറിച്ച്‌ ഫഹദ്

Published on 29 February, 2020
നസ്രിയയുമായുള്ള ആ സീന്‍ ഞാന്‍ ചോദിച്ചു വാങ്ങിയത്! സ്ലോ മോഷന്‍ രംഗത്തെ കുറിച്ച്‌ ഫഹദ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടേയും പ്രതീക്ഷയോടേയും കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രമായിരുന്നു ട്രാന്‍സ്. ആകാംക്ഷയ്ക്കൊടുവില്‍ ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒരു ഫഹദ് ഫാസില്‍ ചിത്രം എന്നതിലുപരി പ്രേക്ഷകരെ കാത്തിരിക്കുന്ന ഒരുപാട് പ്രത്യേകത ചിത്രത്തിനുണ്ടായിരുന്നു.


2013 ല്‍ പുറത്തു വന്ന അ‍ഞ്ച് സുന്ദരികള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൂടാതെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായ ഫഹദ് ഫാസിലും നസ്രിയയും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ട്രാന്ഡസിലൂടെ ഒന്നിച്ചിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിലും അണിയറയിലും പ്രമുഖര്‍ അണിനിരന്ന ചിത്രമായിരുന്നു ട്രാന്‍സ്. ചിത്രത്തിലെ ഓരേ സീനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത ട്രാന്‍സില്‍ ചോദിച്ച്‌ വാങ്ങിയ രംഗത്തെ കുറിച്ച്‌ ഫഹദ് ഫാസില്‍. മനോരമ ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.


ട്രാന്‍സിനെ കുറിച്ചുള്ള ചര്‍ച്ച നടന്നപ്പോള്‍ തന്നെ ഈ ചിത്രം ഒറ്റയടിയ്ക്ക് ചെയ്ത് തീര്‍ക്കാന്‍ കഴിയില്ലെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. ഷൂട്ടിങ്ങിനിടെ മറ്റ് ചിത്രങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സമയം നല്‍കാമെന്ന് അന്‍വര്‍ പറഞ്ഞതോടെ കാര്യങ്ങള്‍ സുഗമമാകുകയായിരുന്നു. എട്ട് വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് അന്‍വര്‍ സിനിമ ചെയ്യുന്നത്. അതിനാല്‍ തന്നെ തന്റെ ചിത്രത്തില്‍ പുതുമ കൊണ്ട് വരാന്‍ അയാള്‍ ശ്രമിക്കും. ആ ഒരു ബോധ്യത്തിലേക്ക് ഞാനും അമലുമൊക്കെ വന്നു വീഴുകയായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ പറയാതിരിക്കാന്‍ അന്‍വര്‍ ശ്രദ്ധിച്ചപ്പോള്‍, ചെയ്ത കാര്യങ്ങള്‍ ചെയ്യാതെ സംവിധായകന് സര്‍പ്രൈസ് നല്‍കാനാണ് താന്‍ ശ്രമിച്ചത്.

എനിയ്ക്ക് അറിയാത്ത ഒരു സുഹൃത്ത് നസ്രിയ്ക്കോ തിരിച്ചോ ഇല്ല. ഇത് വിവാഹത്തിന് ശേഷം സംഭവിച്ചതാണ്. എന്നോട് പറയുന്നതിന് മുന്‍പ് തന്നെ നസ്രിയയോട് അന്‍വര്‍ ട്രാന്‍സിലെ എസ്തര്‍ ലോപസിനെ അവതരിപ്പിച്ചിരുന്നു. ഞാന്‍ ആവേശത്തോടെ ചെയ്യുന്ന കഥാപാത്രങ്ങള്‍ പോലെ തന്നെ ആവേശമെന്ന് തോന്നുന്നത് നസ്രിയയും സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹമെന്നും ഫഹദ് പറഞ്ഞു.

കൂടാതെ ചിത്രത്തിലെ ചോദിച്ച്‌ വാങ്ങിയ സീനിനെ കുറിച്ചും ഫഹദ് പറഞ്ഞു. നസ്രിയക്കൊപ്പമുളള ആ സ്ലോ മോഷന്‍ നടത്തം പോലും ഞാനും നസ്രിയയും അമലിനോട് ചോദിച്ചു വാങ്ങിയതാണ്. അമല്‍ ഷൂട്ട് ചെയ്യുന്ന ചിത്രത്തില്‍ സ്ലോ മോഷനില്‍ നടക്കുകയെന്ന് പറഞ്ഞാല്‍‌ അത് എക്സൈറ്റിങ് ആണ്.


സിനിമയില്‍ ഗൗതം മേനോന്‍ എത്തിയതിനെ കുറിച്ചും ഫഹദ് പറഞ്ഞു. ഒരിക്കല്‍ ചെന്നൈയില്‍ ഗൗതം സാറുമായി തനിയ്ക്ക് ഒരു മീറ്റിങ്ങുണ്ടായിരുന്നു. മടങ്ങി കൊച്ചിയില്‍ എത്തിയതിന്റെ തൊട്ട് അടുത്ത ദിവസം ഞാന്‍ അന്‍വറിനെ കണ്ടു. ഉഗ്രന്‍ നടന്‍ എന്നാണ് അദ്ദേഹത്തിനെ കുറിച്ച്‌ ഞാന്‍ പറഞ്ഞത്. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ട്രാന്‍സിലെ സോളമന്‍ ഡേവിസിനെ ഗൗതം മേനോന്‍ കൈകാര്യം ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് അന്‍വര്‍ ചോദിക്കുന്നത്. ഒരു വര്‍ഷം മുന്‍പുണ്ടായ സംഭാഷണത്തിലെ സ്പാര്‍ക്കാണ് അതെന്നു ഞാന്‍ കരുതുന്നു'.

Join WhatsApp News
ക്രിസ്ത്യൻ വിരോധം 2020-02-29 09:16:53
ട്രാൻസ് സിനിമ ക്രിസ്ത്യൻ വിരോധം വ്യംഗ്യമായി കാണിക്കുകയാണ്
LOVE LGBTQ 2020-02-29 09:30:09
വെറുതെ ക്രിസ്ത്യൻ ആണെന്ന് പറഞ്ഞു നടന്നു LGBTQ ക്കാരെ വെറുക്കുകയും അവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന നിങ്ങളുടെ ക്രിസ്തു മതങ്ങളും മറ്റു മതങ്ങളും ഇല്ലാതെ ആവണം.- നാരദൻ
TRUE LOVE 2020-02-29 09:52:29
Simran Jeet Singh @SikhProf · 3h This Hindu brother - Premkant Baghel - saw his Muslim neighbor’s home set on fire by a right-wing mob. Premkant went into their burning home and saved six lives — burning 70% of his own body in the process. This is what it means to love your neighbor. [copied &posted by andrew]
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക