Image

'ദുശീലങ്ങളുണ്ടോ', ഇപ്പോള്‍ നിര്‍ത്തി അതു കമ്മ്യൂണിസം ആണെന്ന് പറയുന്ന ഡയലോഗ് ഒരുപാട് പേരെ വേദനിപ്പിച്ചു ; മനസ് തുറന്ന് തിരക്കഥാക്കൃത്ത് സച്ചി

Published on 01 March, 2020
'ദുശീലങ്ങളുണ്ടോ', ഇപ്പോള്‍ നിര്‍ത്തി അതു കമ്മ്യൂണിസം ആണെന്ന് പറയുന്ന ഡയലോഗ് ഒരുപാട് പേരെ വേദനിപ്പിച്ചു ; മനസ് തുറന്ന് തിരക്കഥാക്കൃത്ത് സച്ചി

തിരക്കഥാക്കൃത്തായും സംവിധായകനായും മലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച വ്യക്തിയാണ് സച്ചി. ഇപ്പോള്‍ തിയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന അയ്യപ്പനും കോശിയും എന്ന ചിത്രമാണ് സച്ചി അവസാനമായി സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ പണം വാരി ചിത്രങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുമ്ബോഴും മനസിലുള്ളത് ഇത്തരം സിനിമകളെ അല്ലെന്ന് പറയുകയാണ് സച്ചി മനോരമ ന്യൂസ് നേരേ ചൊവ്വേ എന്ന പരിപാടിയിലാണ് സച്ചി ഈ കാര്യം പറയുന്നത്.


പണം മുടക്കുന്നവര്‍ക്ക് അത് തിരികെ ലഭിക്കണം എന്ന ചിന്തയാണ് വാണിജ്യസിനിമകള്‍ക്കൊപ്പം തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നാണ് സച്ചി പറയുന്നത്. മുടക്ക് മുതല്‍ തിരികെ ആഗ്രഹിക്കാത്ത ഒരു നിര്‍മാതാവ് വന്നാല്‍ അത്തരത്തിലൊരു സിനിമ ചെയ്യുമെന്നും അതൊരു രാഷ്ട്രീയ സിനിമ ആയിരിക്കുമെന്നും സച്ചി വ്യക്തമാക്കി. എന്നാല്‍ രാമലീല എന്ന സച്ചിയുടെ ചിത്രം രാഷ്ട്രീയമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് സച്ചി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

'രാമലീല എന്റെ രാഷ്ട്രീയചിന്ത പറയുന്ന സിനിമയല്ല. ചിത്രത്തിലെ ചില ഡയലോഗുകള്‍ ഒരുപാട് പേരെ വേദനിപ്പിച്ചതായി കേട്ടു. ദുശീലങ്ങളുണ്ടോ എന്ന് ചോദിക്കുന്ന ഒരു സീനില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നിര്‍ത്തി അതു കമ്മ്യൂണിസം ആണെന്ന് പറയുന്ന സീനൊക്കെ ചിലരെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ ഞാനൊരു ഇടതുവിമര്‍ശകനല്ലെന്നും ഇപ്പോള്‍ നടക്കുന്ന ചില കാര്യങ്ങളില്‍ അവരോട് യോജിപ്പും അതുപോലെ പോലെ തന്നെ വിയോജിപ്പും ഉണ്ട് സച്ചി പറഞ്ഞു.


രാമലീല എന്ന ചിത്രം സത്യത്തില്‍ ദേശീയ രാഷ്ട്രീയം പറയുന്ന സിനിമ ആയിരുന്നു ആദ്യം.
ഇതിനായി ഞാന്‍ 25 ദിവസം ഡല്‍ഹിയില്‍ പോയി താമസിക്കുകയും പലരുമായി സംസാരിക്കുകയുമൊക്കെ ചെയ്തതാണ്. ഒരു യുവ എംപി ഹിന്ദിയിലൊക്കെ പാര്‍ലമെന്റില്‍ സംസാരിക്കുന്ന തരത്തിലാണ് ആദ്യമൊക്കെ കഥ ഉണ്ടായിരുന്നത്. അപ്പോഴാണ് ദേശീയ രാഷ്ട്രീയം തന്നെ മാറി ബിജെപിയും മോദിയും അധികാരത്തില്‍ വന്നത്. ഇതോട് കഥയെല്ലാം ആകെ മാറി കേരള രാഷ്ട്രീയം പറയുന്ന ചിത്രമായി രാമലീല എത്തിയത് സച്ചി പറഞ്ഞു.

Join WhatsApp News
നി ജെയിലില്‍ പോകും മോനെ 2020-03-01 15:29:03
Manju വാരിയര്‍ ഒരു ദിവസം എടുത്തു നിനക്ക് എതിര്‍ ആയി മൊഴി കൊടുക്കുവാന്‍. ഗൂഡാലോചന കേസ് തെളിഞ്ഞു എന്നും വെക്തം. ഇനി എത്രനാള്‍ ഉണ്ട തിന്നാം എന്ന് കോടതി തീരുമാനിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക