Image

അയര്‍ലന്‍ഡില്‍ യുവാവിനു പാന്പുകടിയേറ്റു; രാജ്യത്തെ ആദ്യ വിഷപ്പാമ്പ് കടി !

Published on 01 March, 2020
അയര്‍ലന്‍ഡില്‍ യുവാവിനു പാന്പുകടിയേറ്റു; രാജ്യത്തെ ആദ്യ വിഷപ്പാമ്പ് കടി !
ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ യുവാവിനു പാന്പുകടിയേറ്റു. വിഷമുള്ള പാന്പിന്റെ കടി ആദ്യമായാണ് അയര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നതാണ് ഈ വാര്‍ത്തയുടെ സവിശേഷതയെന്നു ദി ഐറിഷ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുപത്തിരണ്ടുകാരനായ യുവാവിനാണു പാന്പുകടിയേറ്റത്. ഇയാള്‍ കൊണോല്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പഫ് അഡ്ഡര്‍ എന്ന ഇനത്തില്‍പ്പെട്ട വിഷപ്പാന്പാണു യുവാവിനെ കടിച്ചതെന്നാണു സൂചന. ഈ പാമ്പിനെ ഇയാള്‍ വളര്‍ത്തിയിരുന്നതാണ് എന്നാണു റിപ്പോര്‍ട്ട്.

മൊറോക്കോയിലും പടിഞ്ഞാറന്‍ അറേബ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന മാരക വിഷമുള്ള പാന്പാണു പഫ് അഡ്ഡര്‍. ഏറ്റവും അക്രമകാരിയും വിഷമുള്ളതുമാണ് ഇത്തരം പാന്പുകള്‍. മറ്റ് ആഫ്രിക്കന്‍ പാന്പുകളേക്കാന്‍ ഈ ഇനത്തിനു വിഷമുണ്ട്.

അയര്‍ലന്‍ഡില്‍ ആദ്യമായാണ് ഒരാള്‍ക്ക് ആന്റിവെനത്തിന്റെ ആവശ്യം വന്നതെന്ന് നാഷണല്‍ റെപ്‌റ്റൈല്‍ സൂ ഡയറക്ടര്‍ ജയിംസ് ഹെന്നസി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാന്പുകളില്ലാത്ത രാജ്യമെന്നാണ് അയര്‍ലന്‍ഡിനെ വിശേഷിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ (ഐസ് ഏജ്) കൊണ്ടാണ് അയര്‍ലന്‍ഡില്‍ പാന്പുകളില്ലാത്തതെന്നാണ് ശാസ്ത്രം കരുതുന്നത്. എന്നാല്‍ എഡി അഞ്ചാം നൂറ്റാണ്ടില്‍ സെന്റ് പാട്രിക് അയര്‍ലന്‍ഡിലെ പാന്പുകളെയെല്ലാം സമുദ്രത്തിലേക്കു തുരത്തി എന്നാണു പ്രദേശവാസികളുടെ വിശ്വാസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക